അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകോട്ടയം: മുൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ (52) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിൽ കഴിയവെ രാവിലെ 11 മണിയോടുകൂടിയാണ് മരണം. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ വൈകീട്ട് നടന്നു.
കെ.എസ്.യു പ്രവർത്തകനായി പൊതുരംഗത്ത് വന്ന ഹരിശ്ചന്ദ്രൻ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, കോട്ടയം ബസേലിയസ് കോളജ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, കോട്ടയം നഗരസഭാഗം, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
വിദ്യാർത്ഥി, യുവജന പ്രക്ഷോഭങ്ങളിൽ മുന്നണി പോരാളിയായിരുന്നു. പരേതരായ നീലകണ്ഠൻ നായരുടെയും ശങ്കരിയമ്മയുടെയും മകനാണ്. ഭാര്യ: പ്രസീദ (വാകത്താനം സർവിസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ). മകൻ: ഭഗത് ചന്ദ്രൻ (പ്ലസ് വൺ വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം മാധവൻപടി).
നിര്യാണ വാർത്തയറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മെഡിക്കൽ കോളജിലെത്തി. മുൻ കേന്ദ്ര മന്ത്രി വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.സി. ജോസഫ്, കുര്യൻ ജോയ്, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.