ആശാനിലയം സ്പെഷൽ സ്കൂൾ അവാർഡ് തിളക്കത്തിൽ
text_fieldsവാഴൂർ: അവാർഡ് തിളക്കത്തിൽ ചെങ്കൽ ഏയ്ഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്പെഷൽ സ്കൂൾ. സംസ്ഥാന സർക്കാറിന്റെ ഭിന്നശേഷി പുരസ്കാരം - 2022 നേടിയതിന്റെ സന്തോഷത്തിലാണ് ആശാനിലയം സ്പെഷൽ സ്കൂൾ. സഹോദര സ്ഥാപനമായ കാഞ്ഞിരപ്പള്ളിയിലെ ആശ്വാസ് വൊക്കേഷനൽ സെന്ററിന് കൂടി പുരസ്കാരം ലഭിച്ചത് ഇരട്ടിമധുരമായി.
ഭിന്നശേഷിമേഖലയിലെ മികച്ചപ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരമാണ് ഈ സ്ഥാപനങ്ങൾക്ക് ലഭിച്ചത്. പൊൻകുന്നം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ വാഴൂർ ചെങ്കല്ലിന് സമീപമാണ് പ്രവർത്തിക്കുന്നത്. ഫാ.റോയി വടക്കേലാണ് ഡയറക്ടർ. എയ്ഞ്ചൽ വില്ലേജ് എന്ന പേരിലാണ് ഇപ്പോൾ ഇവിടം അറിയപ്പെടുന്നത്. രണ്ട് ബോർഡിങ് സ്കൂളുകളും നടത്തുന്നുണ്ട്. 1979-ൽ പ്രവർത്തനമാരംഭിച്ച ആശാനിലയത്തിൽ ഇപ്പോൾ 260 പേരുണ്ട്. ഇവരുടെ പരിചരണത്തിനും പരിശീലനത്തിനുമായി ഡോക്ടർ, നഴ്സ്, സോഷ്യൽ വർക്കർമാർ, സ്പെഷൽ എജുക്കേറ്റർമാരടക്കം 84 പേരാണുള്ളത്.
തൊഴിൽപരിശീലനം, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ തെറപ്പികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. നാല് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി സ്പെഷൽ സ്കൂളും, 18 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. പേപ്പർ കാരിബാഗ് നിർമാണം, തയ്യൽ പരിശീലനം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, മെഴുകുതിരി നിർമാണം, കൃഷി, കാലിവളർത്തൽ, മൃഗസംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.