പച്ച അധ്യാപകൻ; ഇത് ബിനുമാഷിെൻറ മാതൃകപാഠം
text_fieldsകോട്ടയം: മരപ്പൊത്തിലിരുന്ന കിളിക്കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചവരെ വിദ്യാർഥികൾ തടഞ്ഞെന്ന് കേട്ടാൽ വാഴൂരുകാർക്ക് ഉറപ്പാണ്, അത് ബിനുമാഷിെൻറ ശിഷ്യരാകും. അറിവിനൊപ്പം പച്ചപ്പിെൻറ സംസ്കാരം പകർന്നുനൽകുകയാണ് കെ. ബിനുവെന്ന അധ്യാപകൻ.
23 വർഷമായി വാഴൂർ ഉള്ളായം യു.പി സ്കൂളിലെ അധ്യാപകനായ ബിനു, ഹിന്ദിക്കൊപ്പം പ്രകൃതിപാഠംകൂടിയാണ് പകരുന്നത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തമേഖലകളിലൂടെയുള്ള യാത്രയാണ് ബിനുവെന്ന അധ്യാപകനെ പ്രകൃതിയുമായി അടുപ്പിച്ചത്. പിന്നീട് അവധിദിവസങ്ങളിലും സ്കൂൾ സമയങ്ങൾക്കുശേഷമെല്ലാം പ്രകൃതിക്ക് കാവലൊരുക്കുന്ന ഒറ്റയാൻ പോരാളിയായി.
പൊതുസ്ഥലങ്ങളിലെ മരം മുറിക്കലുകൾക്കെതിരെ നിരന്തരം കലഹിച്ചു. പല വൃക്ഷക്കൂട്ടങ്ങൾക്കും കാവലൊരുക്കി. പച്ചപ്പിെൻറ പോരാട്ടം തുടരുന്നതിനിടെ, കഴിഞ്ഞ ഏഴുവർഷമായി മറ്റൊരു കുപ്പായവും ജീവിതത്തോളിലേറ്റുന്നു-വൃക്ഷവൈദ്യൻ. കേടുവന്നതും ഇടിവെട്ട് ഏറ്റതും കൊമ്പുകൾ ചീഞ്ഞതുമായ വൃക്ഷങ്ങൾ ആയുർവേദ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് പറയുന്ന അദ്ദേഹം നിരവധി വൃക്ഷങ്ങളെ ഇങ്ങനെ പ്രകൃതിയോട് ചേർത്തുനിർത്തി. ചളി, ചാണകം അടക്കമുള്ള നാടൻ വസ്തുക്കൾ കുഴച്ചെടുക്കുന്ന മിശ്രിതം മരങ്ങളുടെ കേടുവന്ന ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ചശേഷം തുണിയിൽ പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് ചികിത്സരീതി. പിന്നീട് ഈ ഭാഗങ്ങൾ മുളക്കും. ആൽ, പുളി, പ്ലാവ്, വാക, ആഞ്ഞിലി തുടങ്ങി 42 മരങ്ങൾക്ക് ഇതിനകം ആയുർവേദ ചികിത്സ നടത്തി. കേരളത്തിൽ ആറുപതിറ്റാണ്ട് മുമ്പുവരെ ഇത്തരത്തിൽ വൃക്ഷായുർേവദ ചികിത്സ നടന്നിരുന്നതായും ബിനു പറയുന്നു.
സംസ്ഥാന സർക്കാറിെൻറ വനമിത്ര, പ്രകൃതിമിത്ര അവാർഡുകൾ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയ ഇദ്ദേഹം വനം-വന്യജീവി ബോർഡ് അംഗവുമാണ്. എൽദോ ജേക്കബ് 'വൃക്ഷവൈദ്യൻ' എന്ന പേരിൽ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഡോക്യുമെൻററിയും പുറത്തിറക്കിയിട്ടുണ്ട്. 100 സ്കൂളിൽ ഈ ഡോക്യുമെൻററി പ്രദർശിപ്പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. 50 സ്കൂളിൽ പൂർത്തിയായിരുന്നു. നേരേത്ത സർക്കാർ കുട്ടികൾക്ക് തയാറാക്കിയ ഹരിതപുസ്തകത്തിൽ വൃക്ഷവൈദ്യനെന്ന നിലയിെല ബിനുവിെൻറ പ്രവർത്തനങ്ങളും വിവരിച്ചിരുന്നു.
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിനു പറഞ്ഞു. ''ഇപ്പോൾ മരങ്ങൾ വെട്ടുന്നത് കണ്ടാൽ അവർ എെൻറയടുത്ത് വന്ന് പറയും. ഇതാണ് വലിയ അംഗീകാരം''.
തനി നാടൻ വസ്ത്രധാരണവുമായി പച്ചപ്പുകൾക്കൊപ്പം നടക്കുേമ്പാഴും ചുമതലയും മറക്കുന്നില്ല. ഇപ്പോൾ ഓൺലൈൻ ക്ലാസിെൻറ തിരക്കിലാണ്. ഓണത്തിനുമുമ്പ് വിലയിരുത്തൽ പരീക്ഷകളടക്കം നടത്തിയിരുന്നു. കുട്ടികളുമായുള്ള പ്രകൃതി അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുപുസ്തക രചനയിലുമാണ് ഈ പച്ച അധ്യാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.