വിമാന ഇരമ്പലിൽ മറയുമോ 'ചെറുവള്ളി പശുക്കൾ'
text_fieldsകോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളചർച്ചകൾക്കിടയിൽ പശുസ്നേഹികളിൽ ആശങ്കയുടെ റൺവേ തീർത്ത് 'ചെറുവള്ളി പശുക്കൾ'. തനി നാടൻ ഇനമായ ചെറുവള്ളി പശുക്കളുടെ ഇടമാണ് ചെറുവള്ളി എസ്റ്റേറ്റ്. ലയങ്ങളിൽ താമസിക്കുന്നവർ വളർത്തുന്നതും അല്ലാത്തതുമായി 1000 പശുക്കൾ ഇവിടെയുണ്ടെന്നാണ് പ്രദേശവാസികളുടെ കണക്ക്.
എസ്റ്റേറ്റിലെ റബർ മരങ്ങൾക്കിടയിലും കുറ്റിക്കാടുകളിലും മേഞ്ഞുനടക്കുന്നതാണ് പതിവ്. കാര്യമായ പരിചരണം വേണ്ടാത്ത ഇവയെ കറവക്കുശേഷം വീട്ടുകാർ അഴിച്ചുവീടും. ഇവ ൈവകുന്നേരം തിരികയെത്തുേമ്പാൾ ഉടമസ്ഥരില്ലാത്തവയുടെ രാത്രിവാസം ചെറുകാടുകളിലാണ്.
പലപ്പോഴും എസ്റ്റേറ്റിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ തെന്നയാകും പ്രസവവും. വൈകീട്ട് കുഞ്ഞുമായിട്ടായിരിക്കും മടക്കം. ശല്യപ്പെടുത്തലുകൾ ഇല്ലാത്തതിനാൽ 2263.8 ഏക്കർ വരുന്ന എസ്റ്റേറ്റിെൻറ ഒഴിഞ്ഞയിടങ്ങളിലെല്ലാം പശുക്കൾ ൈകയടക്കുന്നതായിരുന്നു പതിവ്. എന്നാൽ, നിയമ പോരാട്ടങ്ങൾക്കൊടുവിൽ വിമാനത്താവളത്തിനായി എസ്റ്റേറ്റ് ഏറ്റെടുക്കുേമ്പാൾ പശുക്കൾ ഇല്ലാതാകുമെന്നാണ് നാടൻ പശു സ്നേഹികളുെട ആശങ്ക.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വീടുകളിൽ വളർത്തുന്നുണ്ടെങ്കിലും ഇവ കൂട്ടമായി ഇപ്പോഴും ചെറുവള്ളിയിൽ മാത്രമാണുള്ളത്. മേഞ്ഞുനടക്കാനുള്ള സൗകര്യമാണ് ഇതിനുകാരണം. ഒപ്പം ആൺ ജനുസുകൾ ഏറെയുണ്ടെന്നതും. ഇത്തരം കൂട്ടംചേരലിന് തടസ്സംനേരിട്ടാൽ വംശംതന്നെ ഇല്ലാതാകുമെന്ന് ലോക്കൽ കാറ്റിൽ ബ്രീഡേഴ്സ് സൊസൈറ്റിയും വെച്ചൂർ കൺസർവേഷൻ ട്രസ്റ്റും ചൂണ്ടിക്കാട്ടുന്നു.
മൃഗസംരക്ഷണവകുപ്പ് മുൻകൈയെടുത്ത് ഇവക്കായി പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കിൽ കേരളത്തിെൻറ സ്വന്തം നാടൻ ഇനമായ ചെറുവള്ളി കുലം ഇല്ലാതാകുമെന്നും ഇവർ പറയുന്നു. ഡോ. ശോശാമ്മ ഐപ്പാണ് കോട്ടയം കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ െവച്ചൂർ പശുവിനെപോലെ തനത് നാടൻ ഇനമായ ചെറുവള്ളി പശുവിനെ കണ്ടെത്തിയത്. ചെറുപശുവായ ഇതിന് കുറഞ്ഞ തീറ്റമതിയെന്നതാണ് പ്രത്യേകത.
കാട്ടുപശു ഇനത്തിലുള്ള ഇവക്ക് മേഞ്ഞ് നടക്കാനാണ് ഇഷ്ടം. രോഗപ്രതിരോധശേഷി കൂടുതലുള്ള ഇവയുടെ പാലിന് ഔഷധഗുണങ്ങളും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.