കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സൊബാസ്റ്റ്യൻ നിര്യാതയായി
text_fieldsകോട്ടയം: ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം പൂഞ്ഞാർ പയ്യാനിത്തോട്ടം കളപ്പുരയ്ക്കൽപ്പറമ്പിൽ ലിസി സെബാസ്റ്റ്യൻ (57) നിര്യാതയായി.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്. നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
പൂഞ്ഞാർ പയ്യനിത്തോട്ടം കളപ്പുരയ്ക്കൽപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിെൻറ ഭാര്യയാണ്. മക്കൾ: ജിതിൻ എസ്. കളപ്പുര, ബിബിൻ എസ്. കളപ്പുര (മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാർ). മരുമക്കൾ: ശാരിക (എച്ച്.ഡി.എഫ്.സി ബാങ്ക്, വടകര), അഞ്ചു (അജ്മി ഫുഡ്സ്, ഈരാറ്റുപേട്ട).
സംസ്കാരം നാളെ ഉച്ചക്ക് 2.30ന് പയ്യനിത്തോട്ടം സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.