പ്രഫ. പെരുന്ന വിജയന് അന്തരിച്ചു
text_fieldsചങ്ങനാശ്ശേരി: എഴുത്തുകാരനും നാടക രചന-സംവിധാന രംഗത്തെ പ്രമുഖനും ചരിത്രാധ്യാപകനുമായ പെരുന്ന കിഴക്ക് മുദ്ര വീട്ടില്‍ പ്രഫ. എസ്. വിജയകുമാര്‍ (പ്രഫ. പെരുന്ന വിജയന് -68) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന നാടക് വേദിയുടെ കോട്ടയം ജില്ല വൈസ് പ്രസിഡൻറാണ്.
ദീര്‍ഘകാലം വിവിധ ദേവസ്വം ബോര്‍ഡ് കോളജുകളില്‍ അധ്യാപകനായിരുന്നു. തലയോലപ്പറമ്പ് ഡി.ബി കോളജില്‍നിന്നാണ് വിരമിച്ചത്. നാടകകൃത്ത്, സംവിധായകന് എന്ന നിലയില്‍ 30 വര്‍ഷത്തെ കലാപാരമ്പര്യമുണ്ട്. കേരള, എം.ജി സര്‍വകലാശാല യുവജനോത്സവ വേദികളില്‍ അദ്ദേഹം സംവിധാനവും രചനയും നിര്‍വഹിച്ച നിരവധി നാടകങ്ങളും മൂകാഭിനയങ്ങളും തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നേടി.
കഥാകൃത്ത്, ഷോര്‍ട്ട് ഫിലിം സംവിധായകന് എന്നീ നിലയിലും ശ്രദ്ധേയനാണ്. അടുത്തകാലത്ത് ചെയ്ത 'സ്പര്‍ശം' ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടി. കോട്ടയം നാര്‍കോട്ടിക് സെല്ലിനുവേണ്ടി ഏക കഥാപാത്ര നാടകം 'കാഴ്ചക്കൂത്ത്' രചനയും സംവിധാനവും നിര്‍വഹിച്ചു. 2019ല്‍ റേഡിയോ മീഡിയവില്ലേജ് നടത്തിയ അഖില കേരള റേഡിയോ നാടകരചന മത്സരത്തില്‍ ഇദ്ദേഹത്തിെൻറ 'തിമിര കാഴ്ചകള്‍'ക്കായിരുന്നു ഒന്നാം സ്ഥാനം.
ഭാര്യ: ശ്രീകുമാരി (റിട്ട. പ്രഫസർ, ദേവസ്വം ബോര്‍ഡ് കോളജ്). മക്കള്‍: ദീപു ശങ്കര്‍ (ദുബൈ), ദിവ്യ. മരുമക്കള്‍. വിദ്യ (ശ്രീവത്സം, മമ്മിയൂര്‍, ഗുരുവായൂര്‍), രഞ്ജു (ഐ.ആര്.ഇ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.