കർഷക നേതാവ് ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsതിരുവമ്പാടി (കോഴിക്കോട്): പ്രമുഖ കർഷക നേതാവും എ.കെ.സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിൽ (64) വാഹനാപകടത്തിൽ മരിച്ചു. മണാശ്ശേരിക്കു സമീപം തിങ്കളാഴ്ച പുലർച്ചെ ബേബി പെരുമാലിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
ഇടിച്ചിട് നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി. കാർ ഓടിച്ച തൊടുപുഴ സ്വദേശി മുഹമ്മദ് ബിലാൻ(27) ആശുപത്രിയിൽ ചികിത്സയിൽ ആണ്.
കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു ബേബി പെരുമാലിൽ. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പത്തു മണിക്ക് വീട്ടിൽ എത്തിച്ച് 12 മണി വരെ പൊതു ദർശനത്തിന് വെക്കും. ഉച്ചക്ക് 12.00 മുതൽ മൂന്നു മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും.
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: സോണിയ (നഴ്സ് - കാനഡ), ഡാനിയ (ദുബായ്),ജൂലിയ (ദുബായ്). മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.