Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവടകര അഴിയൂരിൽ രണ്ട്...

വടകര അഴിയൂരിൽ രണ്ട് കോവിഡ്​ മരണം

text_fields
bookmark_border
വടകര അഴിയൂരിൽ രണ്ട് കോവിഡ്​ മരണം
cancel

വടകര(കോഴിക്കോട്​): കോവിഡ് ബാധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും കോഴിക്കോട് ഗവൺമെൻറ്​ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടൽ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാർഡ് മനയിൽ മുക്കിലെ ദാറുൽ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാർഡ് കറുപ്പകുന്നിലെ മാകൂട്ടത്തിൽ മീത്തൽ ബാലകൃഷ്ണനും (62) എന്നിവരാണ്​ മരിച്ചത്​.

എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവിൽ ആയിരുന്നു. ഈ മാസം നാലാം തീയതി മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഹാജിയാർ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കി. ഭാര്യ: പഞ്ചാരൻ്റെ വിട ആയിഷ. മക്കൾ: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്.

ബാലകൃഷ്ണൻ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ:അജിത. മക്കൾ: അദീഷ്, ജിബീഷ്, അജേഷ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakara​Covid 19covid death
Next Story