വൈകല്യത്തോട് പൊരുതിത്തീരും മുമ്പേ വിസ്മയ യാത്രയായി
text_fieldsപൂനൂര്: സ്വപ്നങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിച്ച രോഗത്തിന് വഴങ്ങാതെ വാശിയോടെ പഠിച്ച കൊച്ചുമിടുക്കി വിസ്മയ (15) ഒടുവിൽ യാത്രയായി. വൈകല്യത്തെ തോല്‍പ്പിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൂനൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
പേശികളുടെ ബലക്ഷയം മൂലം തളര്‍ന്ന ശരീരവുമായി സ്വയം നടക്കാനോ ഇരിക്കാനോ എഴുതാന്‍ പോലുമോ കഴിയാത്ത അവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് മരണം. പ്രതിസന്ധി നിറഞ്ഞ ജീവിത സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിട്ട് അഭിമാനകരമായ നേട്ടങ്ങൾ കാഴ്ചവെച്ച വിസ്മയയുടെ വേർപാട് ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി.
എട്ടാം ക്ലാസില്‍ എന്‍.എം.എം.എസ് പരീക്ഷയില്‍ വിജയിച്ച് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയിരുന്നു. ആത്മവിശ്വാസത്തോടെയും നിശ്ചയദാര്ഢൃത്തോടെയും മുന്നോട്ട് പോയാല്‍ ഒരു വൈകല്യത്തിനും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചായിരുന്നു വിസ്മയയുടെ ജീവിതം.
സ്കൂളില്‍ ഇരിക്കാന്‍ പ്രത്യേകം തയാറാക്കിയ കസേരയായിരുന്നു ഉപയോഗിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നത് പോലും അമ്മയുടെ സഹായത്താല്‍ ആയിരുന്നു. കട്ടിപ്പാറ കോളിക്കൽ ആര്യംകുളം പി. ഗിരീഷിെൻറയും കെ.പി. രോഹിണിയുടെയും മകളാണ്. സഹോദരൻ: വൈഷ്ണവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.