ഡി.പി. സിദ്ദീഖ് നിര്യാതനായി
text_fieldsഫറോക്ക്: പേട്ട പെട്രോൾ പമ്പിന് സമീപം കോട്ടപ്പാടത്ത് ഡി.പി. സിദ്ദീഖ് (54) നിര്യാതനായി. ഫറോക്ക് മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി വൈസ് ചെയർമാനുമാണ്.
ദേവസം പറമ്പിൽ പരേതനായ അലവിയുടെയും ആമിനയുടെയും മകനാണ്. എക്സ് ഗൾഫ് വെൽഫെയർ അസോസിയേഷൻ ബേപ്പൂർ മണ്ഡലം സെക്രട്ടറി, ഫറോക്ക് പഞ്ചായത്ത് സെക്രട്ടറി, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി, ഫറോക്ക് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി, ട്രഷറർ, മുസ്ലിം സർവിസ് സൊസൈറ്റി ഫറോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്
ഭാര്യ: ഉൽഫത്ത് (വേങ്ങര, കുറ്റാലൂർ). മക്കൾ: ഫിഫാസ് (നാലാം വർഷം എം.ബി.ബി.എസ്, തൃശൂർ മെഡിക്കൽ കോളജ്),
ഫാഹിൽ (ബ്രില്യന്‍റ്സ്, പാലാ), ഫിനുഫ്. സഹോദരങ്ങൾ: ഹസൻ, പാത്തുമ്മേയി, സുഹറാബി, നഫീസ, ഖദീജ, സുലൈഖ, പരേതയായ റജുല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പെട്ട ജുമാ മസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.