ഗോളി കുഞ്ഞി അന്തരിച്ചു
text_fieldsകോഴിക്കോട്: അൻപതുകളിലും അറുപതുകളിലും കോഴിക്കോട്ടെ ഫുട്ബാൾ മൈതാനങ്ങളിൽ തിളങ്ങിനിന്ന ഗോൾകീപ്പർ സൗത്ത്ബീച്ച് അറക്കലകം കുഞ്ഞിക്കോയ (ഗോളി കുഞ്ഞി -84) മുച്ചിന്തി വായക്കസമാന്റകത്ത് വീട്ടിൽ നിര്യാതനായി.
കോഴിക്കോട് ജില്ലാ ടീമിൽ അംഗമായിരുന്ന അദ്ദേഹം, പ്രമുഖ ടീമുകളായ ഇൻഡിപ്പെന്റൻസ് ബഡ്സ്, ഡയനാമോസ്, മലബാർ ഹണ്ടേഴ്സ്, സിറ്റി കംപാനിയൻസ് തുടങ്ങിയവക്കായി കളിച്ചിരുന്നു. തമിഴ്നാട്ടിലെ ക്ലബിനായി അതിഥി താരമായും കളിച്ചു. കളി നിർത്തിയ ശേഷം ഏറെക്കാലം ബഹ്റൈനിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ: വായക്കസമാന്റകം സൈനബി. മക്കൾ: വി.എസ്. മുഹമ്മദ് സാദിഖ് (ഹിബ ഓയിൽ), നൗഷാദ് അലി (ബഹ്റൈൻ), അഫ്സാന, തനൂജ. മരുമക്കൾ: നാലകം ഇക്ബാൽ, നസീർ കല്ലായ് നാലകം (റുക്സാന ലെതർ, പാളയം), ഫസീല ബയറം വീട്, സാദിറ ത്രിക്കോവിൽ പള്ളി. സഹോദരങ്ങൾ: എ. ഉസ്സൻ കോയ, കദീശബി. ഖബറടക്കം കണ്ണംപറമ്പ് പള്ളിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.