Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2022 1:00 PM IST Updated On
date_range 24 July 2022 1:34 PM ISTതീരത്തോട് ചേർന്ന് മീൻപിടിക്കുന്നതിനിടെ ചുഴിയിൽപെട്ട് മത്സ്യതൊഴിലാളി മരിച്ചു
text_fieldsbookmark_border
പയ്യോളി: മത്സ്യബന്ധനത്തിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു. പയ്യോളി സായിവിൻ്റെ കാട്ടിൽ ഹമീദാണ് (53) തീരകടലിൽ മത്സ്യബന്ധനത്തിനിടെ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം.
കരയോട് ചേർന്ന് കടലിൽ ''ആട് വല''യിട്ട് മത്സ്യ ബന്ധനം നടത്തുന്നതിനിടെ ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് കടലിൽ ഇരുനൂറു മീറ്ററോളം അകലെ നിന്ന് കണ്ടെത്തിയ നാട്ടുകാരനായ ശ്രീരാഗ് ഹമീദിനെ കരയിലേക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സഹീറ. മക്കൾ: അജ്മൽ, മിഥുലാജ് , നാദിയ ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story