ആർ.എം.പി നേതാവ് കെ.കെ.കുഞ്ഞിക്കണാരൻ നിര്യാതനായി
text_fieldsമാവൂർ: ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും റവല്യൂഷനറി മോട്ടോർ തൊഴിലാളി യൂനിയൻ (ആർ.എം.ടി.യു) സംസ്ഥാന സെക്രട്ടറിയുമായ ചെറൂപ്പ തട്ടാമ്പലത്ത് കെ.കെ. കുഞ്ഞിക്കണാരൻ (78) നിര്യാതനായി. ആർ.എം.പി.ഐ രൂപവത്കരിച്ചപ്പോൾ പ്രഥമ ജില്ല ചെയർമാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആർ.എം.ടി.യു പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായിരുന്നു.
ഒമ്പതു വർഷത്തോളം സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച കുഞ്ഞിക്കണാരൻ, കെ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് കെ.എസ്.വൈ.എഫ് താലൂക്ക് വൈസ് പ്രസിഡന്റായി. ഗ്വാളിയോർ റയോൺസ് ജീവനക്കാരനായതോടെ പ്രവർത്തന മേഖല മാവൂരായി.
കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്‍റ്, സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഇക്കാലയളവിൽ മാവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, പരസ്പര സഹായി സഹകരണ പ്രിൻറിങ് പ്രസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1998ലാണ് സി.പി.എം കുന്ദമംഗലം ഏരിയ സെക്രട്ടറിയായത്.
2008ൽ സി.പി.എം വിട്ട് സി.പി.എം മാവൂർ എന്ന പേരിൽ പാർട്ടി രൂപവത്കരിക്കുന്നതിന് നേതൃത്വം വഹിച്ചു. പിന്നീട് ടി.പി. ചന്ദ്രശേഖരനൊപ്പം ആർ.എം.പിയുമായി ചേർന്ന് പ്രവർത്തിച്ചു. ഭാര്യ: പ്രേമ. മക്കൾ: പ്രമോദ്, നിഷാദ് (സീനിയർ സബ് എഡിറ്റർ, മാധ്യമം), രഞ്ജിത്ത് (മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: ഫ്ലോറൻസ്, സിന്ധു (കേരള ബാങ്ക്), രശ്മി (അക്ഷയ, ചെറൂപ്പ). സഹോദരങ്ങൾ: പി. ഗംഗാധരൻ (ഗ്വാളിയോർ റയൺസ് മുൻ ജീവനക്കാരൻ), കാർത്യായനി, സുമതി, രവീന്ദ്രൻ, പരേതരായ രാമൻ കുട്ടി, രാജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.