അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു
text_fieldsനാദാപുരം: കലക്ടറുടെ സഹായത്തോടെ അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. ഈ മാസം 22 നാണ് വെള്ളൂർ കോടഞ്ചേരി പോസ്റ്റ് ഓഫിസ് കെട്ടിടത്തിൽ 20 വർഷത്തിലധികമായി ഒറ്റക്ക് കഴിയുകയായിരുന്ന കോമത്ത് ഗോപാലനെ (80) ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കലക്ടർ ഇടപെട്ട് തണൽ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചത്.
നാട്ടുകാരും ജനമൈത്രി പൊലീസും അനുകൂല നിലപാട് സ്വീകരിക്കുന്നില്ല എന്ന് കാണിച്ച് പ്രദേശത്തെ കെ. എസ്.യു പ്രവർത്തകരാണ് ഞായറാഴ്ച കലക്ടർക്ക് പരാതി നൽകിയത്. കലക്ടർ ഇടപെട്ടതോടെ അന്ന് രാത്രി എട്ടരയോടെ എടച്ചേരി തണലിലേക്ക് മാറ്റി.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങാൻ ആരും തയാറായില്ല. ഒടുവിൽ മട്ടന്നൂരിലെ അകന്ന ബന്ധുവിൻെറ സഹായത്തോടെ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിനയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി വെസ്റ്റ് ഹിൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.