എരുമക്കുട്ടിക്ക് വെള്ളം കൊടുക്കാൻ പോയ വയോധിക പൊട്ടിവീണ ൈവദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു
text_fieldsകോഴിക്കോട്: വീടിനുസമീപം പൊട്ടിവീണ ൈവദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. പുതിയറ സ്വദേശി പടന്നയിൽ പരേതനായ ലെസ്ലിയുടെ ഭാര്യ പത്മാവതിയാണ് (69) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടമെന്നാണ് കരുതുന്നത്. രാവിലെ വീടിന് പിൻവശത്ത് കെട്ടിയിരുന്ന എരുമക്കുട്ടിക്ക് വെള്ളം കൊടുക്കുന്നതിന് പോയേപ്പാൾ പൊട്ടിക്കിടന്ന ൈവദ്യുതി കമ്പിയിൽ തട്ടിപ്പോവുകയായിരുന്നു.
ഒമ്പത് മണിയായിട്ടും അമ്മയെ കാണാതായതോടെ വീടിെൻറ പരിസരത്ത് അന്വേഷിച്ച മകൻ റിജുവാണ് വൈദ്യുതി കമ്പിയോട് ചേർന്ന് കാനയിൽ അമ്മയുടെ മൃതേദഹം കണ്ടത്. ഇതിനിടെ സമീപത്ത് കെട്ടിക്കിടന്ന വെള്ളത്തിൽ ചവിട്ടി ഷോക്കേറ്റ ഇദ്ദേഹം ഭാഗ്യവശാലാണ് രക്ഷപ്പെട്ടത്.
െവള്ളത്തിൽ വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് കാനയിലെ ഇഴജീവികളും മീനുകളും ഉൾപ്പെടെ ചത്തുപൊങ്ങിയിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലേക്കുള്ള വൈദ്യുതി കമ്പിയാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ കറൻറില്ലെന്ന വിവരം ഇവർ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.
അപകടം നടന്നതോടെ കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. റിജുവിെൻറ ഭാര്യയും കുട്ടിയും ഉൾപ്പെടെയുള്ളവർ സ്ഥലത്തില്ലാത്തതിനാലാണ് വൻ അത്യാഹിതം ഒഴിവായതെന്ന് വീട്ടുകാർ പറഞ്ഞു. മക്കൾ: ഷിജു, റിജു (ഐ.എൻ.ടി.യു.സി പുതിയറ മണ്ഡലം പ്രസിഡൻറ്), റീജ. മരുമക്കൾ: ഷൈനി, ബിന്ദു, സുനി (ചേവായൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.