Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightപയ്യോളിയിൽ റോഡപകടത്തിൽ...

പയ്യോളിയിൽ റോഡപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

text_fields
bookmark_border
പയ്യോളിയിൽ റോഡപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
cancel
camera_alt

പയ്യോളി ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ അപകടത്തിൽ പെട്ട സ്കൂട്ടർ 

പയ്യോളി : ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കാസർഗോഡ് വിദ്യാനഗർ സ്വദേശി' സുഷമ ' നിവാസിൽ ആനന്ദന്‍റെ മകൻ എ. പ്രദീപ് കുമാർ (38) ആണ് അപകടത്തിൽ മരിച്ചത്​.

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിൻ്റെ സ്കൂട്ടറിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്‍റെ തൊട്ടുപുറകിലുണ്ടായിരുന്ന ട്രെയിലർ ലോറി റോഡിൽ വീണ പ്രദീപിൻെർ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു .

മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ അഗ്നിശമനസേനയും , പയ്യോളി പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooter accident
News Summary - One dead in scooter accident payyoli
Next Story