Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightപ്രഫ വി.കുഞ്ഞബ്​ദുല്ല...

പ്രഫ വി.കുഞ്ഞബ്​ദുല്ല അന്തരിച്ചു

text_fields
bookmark_border
പ്രഫ വി.കുഞ്ഞബ്​ദുല്ല അന്തരിച്ചു
cancel

കുറ്റ്യാടി: ഫാറൂഖ്​ കോളജ്​ മുൻ ഇംഗ്ലീഷ്​ അധ്യാപകനും പ്രഭാഷകനും കോളമിസ്റ്റുമായ പ്രഫ.വി.കുഞ്ഞബ്​ദുല്ല പാലേരി പാറക്കടവിൽ നിര്യാതനായി. ബഹ്​റൈൻ അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്​. ‘മാധ്യമ’ത്തിൽ സ്ഥിരമായി വിദേശ കാര്യലേഖനങ്ങൾ ഏഴുതാറുണ്ടായിരുന്നു​.

കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ്​ ഫോറം ഫോർ പീസ്​ ആന്റ്​ ജസ്​റ്റിസ്​ ഉപദേശക സമിതി ചെയർമാനാണ്​. പാറക്കടവ്​ ജുമാമസ്​ജിദ്​ മഹല്ല്​ കമ്മിറ്റി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്​.

ഭാര്യ: ഇല്ല്യാട്ടുമ്മൽ ബുഷ്​റ. മക്കൾ: ഷഫീഖ്​,ആഷിക്​ (ഇരുവരും ബഹ്​റൈൻ),ഷാഹിന(റിയാദ്​). മരുമക്കൾ: ഡോ.ഇബ്രാഹിം ചാത്തമംഗലം( എ.ഐ സയൻറിസ്റ്റ്​ റിയാദ്​), ലൂന (പാലേരി പാറക്കടവ്​), സഹോദരങ്ങൾ: പാത്തു അരീക്കൽ (മുയിപ്പോത്ത്),വി. കുഞ്ഞമ്മദ്(പാറക്കടവ്​),സൈനബ ചരളിൽ(കാക്കുനി), വി. മുഹമ്മദലി(റിട്ട.ഹമദ്​ ഹോസ്പിറ്റൽ ഖത്തർ), യൂസഫ് വടക്കയിൽ (റിട്ട.ഹെൽത്ത്​ ഇൻസ്​പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്​). മയ്യിത്ത്​ നമസ്കാരം ഇന്ന്​ രാത്രി ഒമ്പതിന്​ പാലേരി പാറക്കടവ്​ ജുമാ മസ്​ജിദിൽ.

വിടപറഞ്ഞത്​ വിദേശ രാഷ്ട്രീയ നിരീക്ഷകൻ

കു​റ്റ്യാ​ടി: ഇ​ങ്ങ്​ മ​ല​യാ​ള​ക്ക​ര​യി​ലി​രു​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത്​ വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ അ​തീ​വ ത​ൽ​പ​ര​നാ​യി​രു​ന്നു വി​ട​പ​റ​ഞ്ഞ പ്ര​ഫ. വി. ​കു​ഞ്ഞ​ബ്​​ദു​ല്ല. പ​ശ്ചി​മേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വ​ള​രെ ആ​ഴ​ത്തി​ൽ അ​ന്വേ​ഷി​ച്ച്​ ത​യാ​റാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ​ വാ​യ​ന​ക്കാ​ർ വ​ള​രെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ക​ഴി​ഞ്ഞ 13ന്​​ ​മാ​ധ്യ​മം നി​ല​പാ​ട്​ പേ​ജി​ൽ എ​ഴു​തി​യ ലേ​ഖ​നം ‘ഇ​റാ​ൻ ബോം​ബു​ണ്ടാ​ക്കു​മോ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു.

ഖ​ലീ​ജ്​ ടൈം​സി​ലും ​മ​റ്റ്​ ഗ​ൾ​ഫ്​ ​മാ​ഗ​സി​നു​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. ആ​ദ്യ​കാ​ല​ത്ത്​ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള ഇ​സ്​​ലാ​മി​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ഉ​ർ​ദു​വി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള പ്ര​സം​ഗ​ങ്ങ​ൾ അ​തി​ന്റ വൈ​കാ​രി​ക​ത ഒ​ട്ടും ചോ​രാ​തെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്​ പ്ര​ഫ. വി. ​കു​ഞ്ഞ​ബ്​​ദു​ല്ല​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം കോ​ഴി​ക്കോ​ട്​ ഫ​റോ​ക്ക്​​ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്​ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ്വ​യം വി​ര​മി​ച്ച് ബ​ഹ്​​റൈ​നി​ൽ അ​ൽ​നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​നം ചെ​യ്തു. ത​ല​ശ്ശേ​രി മു​ബാ​റ​ക്ക്​ ഹൈ​സ്കൂ​ൾ, കോ​ഴി​ക്കോ​ട്​ ജെ.​ഡി.​ടി ഹൈ​സ്കൂ​ൾ, മ​ട​പ്പ​ള്ളി ഗ​വ.​കോ​ള​ജ്, അ​ലീ​ഗ​ഢ്​ മു​സ്​​ലിം യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.​ ‘പ്ര​ബോ​ധ​നം’ ആ​ഴ്ച​പ്പ​തി​പ്പി​ൽ സ​ബ്​ എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്​.

ഭ​ട്​​ക​ൽ അ​ൻ​ജു​മ​ൻ ഇ​സ്​​ലാ​മി​യ​യി​ൽ അ​ധ്യാ​പ​ക​നാ​യി​ട്ടു​ണ്ട്. മു​സ്​​ലിം എ​ഴു​ത്തു​കാ​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം വി.​കു എ​ന്നാ​ണ്​ അ​റി​യ​പ്പെ​ട്ട​ത്. ഐ​ഡി​യ​ൽ സ്​​റ്റു​ഡ​ന്റ്​​സ്​ ലീ​ഗ്​ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു.​ കോ​ള​ജ്​ അ​ധ്യാ​പ​ൻ എ​ന്ന​തി​നൊ​പ്പം നാ​ട്ടു​കാ​ർ​ക്ക്​ അ​ദ്ദേ​ഹം പ്രി​യ​പ്പെ​ട്ട ഹോ​മി​യോ ഡോ​ക്ട​ർ കൂ​ടി​യാ​യി​രു​ന്നു. സൗ​ജ​ന്യ മ​രു​ന്നു​ക​ൾ ന​ൽ​കി അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു. കു​റ്റ്യാ​ടി​യി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സി​റ്റി​സ​ൺ​സ്​ ഫോ​റം ഫോ​ർ പീ​സ്​ ആ​ൻ​ഡ്​ ജ​സ്​​റ്റി​സ്​ സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​ണ്.

മ​ര​ണ​വി​വ​രം അ​റി​ഞ്ഞ്​ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ പാ​റ​ക്ക​ട​വി​ലെ വ​സ​തി​യി​യാ​യ ‘ആ​ഷി​യാ​ന’​യി​ൽ എ​ത്തി. കെ.​പി. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി എം.​എ​ൽ.​എ, മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ പ്ര​ഫ. യാ​സീ​ൻ അ​ഷ്​​റ​ഫ്, എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ്, സെ​ക്ര​ട്ട​റി ടി. ​ശാ​ക്കി​ർ, സം​സ്ഥാ​ന ശൂ​റാ അം​ഗം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്,​ മേ​ഖ​ല നാ​സി​മു​മാ​രാ​യ പി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ പെ​രി​ങ്ങാ​ടി, യു.​പി. സി​ദ്ദീ​ഖ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്​ റ​സാ​ഖ്​ പാ​ലേ​രി, എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്റ്​ പി. ​അ​ബ്​​ദു​ൽ​ഹ​മീ​ദ്, ഡോ.​പി.​കെ. പോ​ക്ക​ർ, ഫാ​റോ​ക്ക്​ കോ​ള​ജ്​ മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​കെ.​എം. ന​സീ​ർ, മു​സ്‍ലിം ലീ​ഗ്​ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്​ ബം​ഗ്ല​ത്ത്, സി.​വി.​എം. വാ​ണി​മേ​ൽ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ മ​മ്പാ​ട്, സെ​ക്ര​ട്ട​റി വി.​പി. റ​ഷാ​ദ്​ തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

മ​യ്യി​ത്ത്​ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി പാ​റ​ക്ക​ട​വ്​ ജു​മാ മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProfV Kunjabdulla
News Summary - Prof. V. Kunjabdulla passes away
Next Story