ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു
text_fieldsകൊയിലാണ്ടി: ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. കാശ്മിക്കണ്ടി പ്രഭാകരൻ (71), ഭാര്യ വിമല (61) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പ്രഭാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ ഭാര്യ വിമലക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ തിങ്കളാഴ്ച പുലർച്ച മൂന്നു മണിയോടെ മരിച്ചു.
മക്കൾ: പ്രവീൺകുമാർ (സിസ്റ്റം ഓഫിസർ, എം.ആർ.ഡി.എഫ്, മിൽമ), പ്രജീഷ് (കുവൈത്ത്). മരുമകൾ: ധനുഷ (അസി. മാനേജർ, എസ്.ബി.ഐ, കോഴിക്കോട്). വിമലയുടെ സഹോദരങ്ങൾ: പ്രഭാകരൻ, പുരുഷോത്തമൻ (ഇരുവരും ചെന്നൈ), ജനാർദനൻ (ഓട്ടോൈഡ്രവർ), ശ്യാമള. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.