വടകര സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: വടകര ഏറാമല സ്വദേശി മേലത്ത് അബ്ദുൽ സലാം (67) ഖത്തറിൽ നിര്യാതനായി. 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം, മൂന്നാഴ്ച മുമ്പ് ഖത്തറിലെത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഐൻഖാലിദിലെ താമസസ്ഥലത്തുവെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിന് പിന്നാലെയായിരുന്നു മരണം.
അൽ കിൻഡി ട്രേഡിങ്, ലിങ്ക് ട്രേഡിങ് എന്നീ സ്ഥാപനങ്ങളുടെ പാർട്ണറും കുന്നുമ്മക്കര മഠത്തിൽ പള്ളി മഹല്ല് കമ്മിറ്റി, നുസ്രത്തുൽ ഇസ്ലാം മദ്റസ എന്നിവയുടെ ഭാരവാഹിയുമാണ്. ഭാര്യ: നസീമ. മക്കൾ: നസ്റീൻ, നബീൽ. മരുമകൻ: മർസൂഖ് വടകര. സഹോരങ്ങൾ: കുഞ്ഞമ്മദ് മേലത്ത് (റിട്ട. സർവേയർ), മമ്മു മാസ്റ്റർ (റിട്ട. അധ്യാപകൻ), പരേതനായ കുഞ്ഞബ്ദുള്ള ഹാജി മേലത്ത്, കുഞ്ഞമ്മദ് കുട്ടി മേലത്ത് (ഖത്തർ), ശരീഫ, അബ്ദുൽ സമദ് (ഖത്തർ).
മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത് നമസ്കാരം ബുധനാഴ്ച അസർ നമസ്കാരശേഷം അബു ഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.