വീടിന്റെ ചുമര് ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsതിരൂര്‍: പറവണ്ണയിൽ ക്വാർട്ടേഴ്സിെൻറ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു. പറവണ്ണ സ്വദേശി പള്ളാത്ത് ഫാറൂഖ്-ജമീല ദമ്പതികളുടെ മകനും പറവണ്ണ ജി.എം.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫയാസാണ് (എട്ട്) മരിച്ചത്.
വീടിനടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് അപകടം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയാസിനോടൊപ്പമുണ്ടായിരുന്ന കൊല്ലത്ത് പറമ്പിൽ മുസ്തഫയുടെ മകൻ ഹാഷിമിനെ കാലിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരെയും ആദ്യം തിരൂരിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. മാതാവ്: ജമീല. സഹോദരങ്ങൾ: ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന. ഖബറടക്കം തിങ്കളാഴ്ച പറവണ്ണ വടക്കേപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.