പൊന്നാനി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: പൊന്നാനി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനാണ് (46) മരിച്ചത്.
മൃതദേഹം ഹാജിയത്തിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യയും കുട്ടിയും അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം, സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നീക്കുന്നു. ജയന്റെ അമ്മാവൻ ആറ് മാസങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ മരിച്ചിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.