Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightനാ​ട്ടി​ൽ...

നാ​ട്ടി​ൽ പോ​കാ​നെ​ത്തി​യ മ​ല​യാ​ളി യു​വാ​വ്​ ദ​മ്മാം എ​യ​ർ​പ്പോ​ർ​ട്ടി​ൽ മ​രി​ച്ചു

text_fields
bookmark_border
ശി​ഹാ​ബ്​
cancel
camera_alt

ശി​ഹാ​ബ്​

ദ​മ്മാം: പെ​രി​ന്ത​ൽ​മ​ണ്ണ ആ​ന​മ​ങ്ങാ​ട് പാ​ലോ​ളി​പ്പ​റ​മ്പ് മാ​ണി​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് ശി​ഹാ​ബ് (38) ദ​മ്മാം എ​യ​ർ​പോ​ർ​ട്ടി​ൽ മ​രി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11നാ​ണ്​ സം​ഭ​വം. ഉ​ച്ച​ക്ക് 12 നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കാ​യി പോ​കു​ന്ന​തി​ന്​ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ അ​ദ്ദേ​ഹം എ​മി​ഗ്രേ​ഷ​നി​ൽ എ​ത്തി പാ​സ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ക്സി​റ്റ്​ റീ ​എ​ൻ​ട്രി വി​സ റെ​ഡി​യാ​യി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി.

പു​റ​ത്തു പോ​യി സ്‌​പോ​ൺ​സ​റെ വി​ളി​ച്ച്​ റീ ​എ​ൻ​ട്രി ശ​രി​യാ​ക്കി വ​രാ​ൻ എ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ​ർ നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു ശി​ഹാ​ബ്.

ഇ​തി​നി​ട​യി​ൽ എ​യ​ർ​പോ​ർ​ട്ടി​​ന്റെ ര​ണ്ടാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വി​വ​രം ഞാ​യ​റാ​ഴ്ച ഭാ​ര്യ​യെ വി​ളി​ച്ചു അ​റി​യി​ച്ചി​രു​ന്ന​താ​യും മ​റ്റ്​ വി​ഷ​യ​ങ്ങ​ളോ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളോ ശി​ഹാ​ബി​നു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ദ​മ്മാ​മി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും കെ.​എം.​സി.​സി നേ​താ​വു​മാ​യ ഇ​ദ്ദേ​ഹ​ത്തി​​ന്റെ ഭാ​ര്യ​സ​ഹോ​ദ​ര​ൻ ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹു​സ്സൈ​ൻ നി​ല​മ്പൂ​രി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും നാ​ട്ടി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary NewsSaudi Arabia News
News Summary - A young Malayali who was about to go home died at Dammam airport
Next Story