തേനെടുക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണ് മരിച്ചു; മൃതദേഹം പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം
text_fieldsഎടക്കര (മലപ്പുറം): വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു, തേനീച്ചകളുടെ ആക്രമണെത്തത്തുടര്ന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത് പത്ത് മണിക്കൂറിന് ശേഷം. പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പ്ര കോളനിയിലെ മന്തെൻറ മകന് രവിയാണ് (36) മരിച്ചത്. വ്യാഴാഴ്ച രാത്രി പേത്താെട കുമ്പളപ്പാറ കോളനിക്ക് മുകളിൽ കോഴിപ്പാറ വനത്തിലാണ് സംഭവം. പത്തംഗസംഘമാണ് വ്യാഴാഴ്ച ഉള്‍വനത്തില്‍ തേനെടുക്കാന്‍ പോയത്. വലിയ ചീനിമരത്തില്‍ കണ്ടെത്തിയ തേനെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രവി കാല്‍വഴുതി വീഴുകയായിരുന്നു. പാറയില്‍ തലയടിച്ച് വീണ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹമെടുക്കാൻ ശ്രമിച്ചപ്പോള്‍ തേനീച്ചകള്‍ ഇവരെ ആക്രമിക്കുകയും ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് രാത്രി പോത്തുകല്‍ വനം ഓഫിസിലും പൊലീസിലും വിവരമറിയിച്ചു. രാവിലെ എേട്ടാടെ പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിെൻറ നേതൃത്വത്തില്‍ പൊലീസ്, വനസേനകളടങ്ങുന്ന പതിനഞ്ചംഗ സംഘം മൃതദേഹം പുറത്തെത്തിക്കാനായി പുറപ്പെട്ടു.
പത്തോടെ സ്ഥലത്തെത്തിയ സേനാംഗങ്ങളെ തേനീച്ച ആക്രമിക്കുകയും നാല് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാൽ സംഘം മൃതദേഹം പുറത്തെടുക്കാനാകാതെ മടങ്ങി. പിന്നീട് സി.ഐയുടെ നേതൃത്വത്തില്‍ രാത്രി വീണ്ടും സംഭവ സ്ഥലത്തെത്തിയ സംഘം രാത്രി എേട്ടാടെ ആദിവാസികളുടെ സഹായത്തോടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു.
മൂന്ന് കിലോമീറ്റര്‍ ദൂരം മൃതദേഹം ഉള്‍വനത്തിലൂടെ കാല്‍നടയായി ചുമന്നാണ് വാഹനത്തിനടുത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാല എന്ന നീലിയാണ് രവിയുടെ ഭാര്യ.
മൃതദേഹം പുറത്തെടുക്കാന്‍ പോയ സംഘത്തിന് നേരെ തേനീച്ച ആക്രമണം
തേനെടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ച ആദിവാസി യുവാവിെൻറ മൃതദേഹം വനത്തില്‍നിന്ന് പുറത്തെത്തിക്കാന്‍ പോയ സംഘത്തിന് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പൊലീസുകാര്‍ക്കും ഒരുവനം ജീവനക്കാരനും പരിക്കേറ്റു. പോത്തുകല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രാജേഷ് കുട്ടപ്പന് (43), മൂച്ചിക്കല്‍ നജീബ് (36), കൃഷ്ണദാസ് (33), പോത്തുകല്‍ വനം ബീറ്റ് ഓഫിസര്‍ രമേശ് ബാബു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി.
വ്യാഴാഴ്ച രാത്രി പത്തിനാണ് ചെമ്പ്ര കോളനിക്കാരനായ രവി (36) കുമ്പളപ്പാറ കോളനിക്ക് സമീപം തേനെടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരാന്‍ പോയ സംഘത്തിന് നേരെയാണ് തേനീച്ചക്കൂട്ടത്തിെൻറ ആക്രമണം.
പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിെൻറ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘവും വനം ജീവനക്കാരുമാണ് രവിയുടെ മൃതദേഹം ഉള്‍വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ പോയത്. രണ്ട് കിലോമീറ്ററോളം തേനീച്ചക്കൂട്ടം ഇവരെ പിന്തുടര്ന്ന് ആക്രമിച്ചു. എല്ലാവരും ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.