Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightസീറ്റിൽ ബോംബ്...

സീറ്റിൽ ബോംബ് വെച്ചുവെന്ന് കുറിപ്പ്: കരിപ്പൂരിൽ എയർ അറേബ്യ വിമാന സർവീസ് മുടങ്ങി

text_fields
bookmark_border
സീറ്റിൽ ബോംബ് വെച്ചുവെന്ന് കുറിപ്പ്: കരിപ്പൂരിൽ എയർ അറേബ്യ വിമാന സർവീസ് മുടങ്ങി
cancel

മലപ്പുറം: വിമാനത്തിന്റെ സീറ്റിൽ ‘ബോംബ്’ എന്നെഴുതിയ കടലാസ് കണ്ടതിനെ തുടർന്ന് കരിപ്പൂരിൽ നിന്നും ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനസർവീസ് മുടങ്ങി. പകുതയോളം യാത്രക്കാർ കയറിത്തുടങ്ങിപ്പോഴാണ് കടലാസ് ശ്രദ്ധയിൽ പെട്ടത്. ഇതോടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷപരിശോധനകളും നടപടികളും ആരംഭിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് സംഭവം. വിവിധ സുരക്ഷ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എങ്കിലും സുരക്ഷപ്രോട്ടോകാൾ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.

ഇതോടെ യാത്ര വൈകുന്നേരത്തെക്ക് മാറ്റി. കണക്ഷൻ ഫ്ലൈറ്റ് ആയതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ വിമാനത്തിലുണ്ട്. യാത്ര വൈകുന്നത് വലിയ പ്രതിസന്ധയുണ്ടാക്കുമെന്ന് വിമാനത്താവളത്തിൽ കഴിയുന്ന യാ​ത്രക്കാർ പറഞ്ഞു. ഷാർജയിൽ ഇറങ്ങി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഇതിലുണ്ട്. പലരും ഈദ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവരാണ്. വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air arabiaKaripur
News Summary - Air Arabia flight service suspended in Karipur
Next Story