റിയാസിന്റെ മരണത്തിൽ തേങ്ങി അഞ്ചച്ചവിടി ഗ്രാമം
text_fieldsകാളികാവ്: അകാലത്തിൽ വിടവാങ്ങിയ അഞ്ചച്ചവിടി കളപ്പാട്ടുമുണ്ട റിയാസിന്റെ മരണത്തിൽ തേങ്ങലടങ്ങാതെ നാട്. നാട്ടിലെ സാമൂഹിക രംഗങ്ങളിൽ മുന്നിലുണ്ടായിരുന്ന 26 കാരനായ യുവാവ് ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. അടുത്തിടെ റിയാസ് വിവാഹിതനായത്. ഒരു വർഷം പോലും തികയും മുമ്പാണ് മരണം. ഒരാഴ്ചക്കിടെ പനിബാധിച്ചപ്പോൾ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതിനിടെ രോഗംമൂർഛിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും അവിടെവെച്ച് മരണപ്പെടുകയായിരുന്നു.
ജില്ലാ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ജില്ലാ ലീഗ് നേതാക്കൾ , വിവിധമത രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പരേതന്റെ വീട് സന്ദർശിച്ചു. കാളികാവ് പഞ്ചായത്ത് രണ്ടാം വാർഡ് യൂത്ത് ലീഗ് പ്രസിഡൻറും കഇപ്പാട്ടുമുണ്ട പള്ളി മദ്രസ്സാ ഭാരവാഹിയുമായിരുന്നു. മാതാവ് ഖദീജയും ഭാര്യ ആസ്വിഫയുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.