അസം സ്വദേശിയുടെ മരണം കൊലപാതകം; റൗഡിയടക്കം നാലുപേർ അറസ്റ്റിൽ
text_fieldsകോട്ടക്കൽ: ആളൊഴിഞ്ഞ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ അസം സ്വദേശിയുടെ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുപ്രസിദ്ധ റൗഡിയടക്കം നാല് പ്രതികളെ കൊട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഹബീൽ ഹുസൈനാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
വിവിധ കേസുകളിൽ പ്രതിയായ തിരൂരങ്ങാടി ചന്തപ്പടി പാറയിൽ മുഹമ്മദ് നസറുദ്ധീൻ(27), ഒഴൂർ ഓമച്ചപ്പുഴ തറമ്മൽ ജുനൈദ്(32), കോട്ടക്കൽ കെ.എൻ ബസാർ കോലം തിരുത്തി അബുദുൽ ബാസിത് (26), കൽപ്പകഞ്ചേരി മഞ്ഞച്ചോല കടിയപ്പുറം ശുഹൈബ്( 33) എന്നിവരെയാണ് മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
ലഹരി വിൽപനയുമായി ബന്ധപ്പെട്ടുള്ള തർക്കമണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. വടി കൊണ്ട് തലക്കടിയേറ്റതാണ് മരണകാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.