കോവിഡ്: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹിദായ നഗറിൽ ചുക്കൻ ഹംസക്കോയ (54) ആണ് മരിച്ചത്.
കോവിഡ് ബാധിതനായി ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.
25 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കന്തറയിൽ ബൈത്തുൽ നഗം എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുൽഫത്ത്. മക്കൾ: അനസ് (ദുബൈ), രഹനാസ്, അനീസ്, അസീൽ, റിൻഹാസ്. സഹോദരങ്ങൾ: അലവിക്കുട്ടി, ചെറിയാവ, അബ്ബാസ്, മുനീർ, ഖദീജ, സഫിയ, നഫീസ.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.