ഇ.എസ്. സുലൈമാൻ മാസ്റ്റർ നിര്യാതനായി
text_fieldsപരപ്പനങ്ങാടി : സാമൂഹിക സേവകനും ദീർഘകാലം " മാധ്യമം ദിനപത്ര ത്തിൻ്റെ തിരൂരങ്ങാടി ഏരിയ തല ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം നോർത്തിലെ ഇ, എസ്. സുലൈമാൻ മാസ്റ്റർ (76 ) നിര്യാതനായി.
പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷർ , വെൽഫയർ പാർട്ടി മുൻസിപ്പൽ മുൻ അധ്യക്ഷൻ, ഇസ് ലാമിക പ്രസ്ഥാനത്തിൻ്റെ പ്രാദേശിക അമീർ ഡയലോഗ് സെൻ്റർ കേരള യൂനിറ്റ് വക്താവ്, പരപ്പനങ്ങാടി ഫ്രയിഡെ ക്ലബ് അധ്യക്ഷൻ, പരപ്പനങ്ങാടി എസ്. എൻ. എം. ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി. ടി. എ പ്രസിഡൻ്റ്, പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് മുൻ അധ്യക്ഷൻ, അബ്റാർ സക്കാത്ത് സെൽ പ്രസിഡൻ്റ്, തുടങ്ങി പദവികൾ അലങ്കരിച്ച നാട്ടുകാരുടെ സ്വന്തം സുലൈമാൻ മാഷിന് ഔദോഗിക ജീവിതത്തിലും പ്രാസ്ഥാനിക ജീവിതത്തിലുമായി നൂറുകണക്കിന് ശിഷ്യ സമ്പത്തുണ്ട്.
ഭാര്യ: ഹൂർബാനു. മക്കൾ: ഹാസിബ , നുസൈബ, ലുബൈബ, മുഹമ്മദ് അസ്‌ലം (അസിസ്റ്റൻ്റ് പ്രഫസർ ന്യൂ കോളേജ് ചെന്നൈ ), അഫ്സൽ (അസിസ്റ്റൻ്റ് പ്രഫസർ സദക്കത്തുള്ള കോളേജ് തിരുന്നൽ വേലി ).
മരുമക്കൾ: സെയ്ഫുദ്ദീൻ (ഖത്തർ ) , മുഹമ്മദ് (കച്ചവടം മലപ്പുറം ) , സാലിഹ് (സ്പഷ്യൽ വില്ലേജ് ഓഫീസർ ചെറുപ്പുളശ്ശേരി), നസ്മ (അസിസ്റ്റൻ്റ് പ്രഫസർ ഗവ: കോളേജ് താനൂർ ) , ഹിബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.