അപൂർവ രോഗം: സഹോദരന്മാർക്കു പിറകെ ഫവാസും യാത്രയായി
text_fieldsതിരൂരങ്ങാടി: അപൂർവ രോഗം ബാധിച്ച സഹോദരങ്ങളിൽ മൂന്നാമത്തെയാളും അകാലത്തിൽ മരിച്ചത് നാടിെൻറ നൊമ്പരമായി. വെളിമുക്ക് കയ്യുത്ത്യാലുങ്ങൽ താമസിക്കുന്ന വാൽപറമ്പിൽ അഷ്റഫിെൻറ മകൻ മുഹമ്മദ് ഫവാസ് (17) ആണ് സഹോദരന്മാർക്കു പിറകെ യാത്രയായത്.
വീൽചെയറിൽ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയതിരുന്ന, രണ്ട് വർഷം മുമ്പ് മരിച്ച മുഹമ്മദ് ഫാസിലിെൻറ സഹോദരനാണ്. മറ്റൊരു സഹോദരൻ ഏഴ് വർഷം മുമ്പ് മരിച്ചിരുന്നു.
മൂന്ന് പേർക്കും ശരീര ഭാഗങ്ങൾക്ക് തളർച്ച ബാധിക്കുന്ന മസ്കുലർ ഡിസ്ട്രോപ്പി എന്ന രോഗമായിരുന്നു. വെളിമുക്ക് പാലിയേറ്റീവ് സെൻററിെൻറ സ്നേഹ പരിചരണത്തിലായിരുന്നു മൂന്നുപേരും. പതിനേഴാം വയസ്സിലായിരുന്നു മൂന്ന് പേരുടെയും വിയോഗം. മാതാവ്: ഹഫ്സത്ത് ഇരുമ്പുചോല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.