ഇൻഫോ മാധ്യമം മുൻ എഡിറ്റർ വി.കെ. അബ്ദു നിര്യാതനായി
text_fieldsമലപ്പുറം: മലയാളത്തിലെ ആദ്യകാല ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത മാധ്യമപ്രവർത്തകനും'ഇൻഫോ മാധ്യമം'എഡിറ്ററുമായിരുന്ന ഇരുമ്പുഴി വർദ ഹൗസിൽ വാളക്കുണ്ടിൽ വി.കെ. അബ്ദു (73) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഡി ഫോർ മീഡിയ ഡയറക്ടറാണ്.
ഭാര്യ: ഖദീജ വരിക്കോടൻ. മക്കൾ: അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ് (മൂവരും സൗദി), വി.കെ. ഷമീം (സബ് എഡിറ്റർ, മാധ്യമം കോഴിക്കോട്). മരുമക്കൾ: നസീബ (പൂക്കോട്ടൂർ), തസ്നിയ മോൾ (പുല്ലൂർ), ഖദീജ ഷുഹാന (വാഴക്കാട്), സജ്ന (തുവ്വൂർ). സഹോദരങ്ങൾ: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ് (എൻജിനീയർ), അലി, സമദ്, ആയിശ കാവുങ്ങൽ, ഖദീജ അരിമ്പ്ര. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇരുമ്പുഴി ജുമാമസ്ജിദിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.