ഭാര്യയെ മർദിച്ച ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു
text_fieldsമഞ്ചേരി: ഭാര്യയെ മർദിച്ച ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു. ഇരുമ്പുഴി വടക്കുംമുറി അമ്പലത്തിങ്കൽ കാഞ്ഞിരം പോക്കിൽ മുഹമ്മദാണ് (65) മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ചകിരിക്ക് തീയിട്ടത് ഭാര്യ ചോദ്യംചെയ്തതാണ് കാരണം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദിനെ തടയുന്നതിനിടെ ഭാര്യ ഉമ്മുകുൽസുവിന്റെ തലയിൽ വെട്ടി പരിക്കേൽപിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഓഫിസർ എൽ. സുഗുണന്റെ നേതൃത്വത്തിൽ കിണറ്റിൽ ഇറങ്ങി മുഹമ്മദിനെ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കുറച്ചു കാലമായി മാനസികാസ്വസ്ഥതയുള്ള ആളായിരുന്നു മുഹമ്മദ്. ഭാര്യ ഉമ്മുകുൽസുവിനെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കൾ: ജുനൈദ്, സുൽഫത്ത്, നസീബ്. മരുമക്കൾ: ഫൈസൽ ചേപ്പൂർ, സമീറ തസ്നി വള്ളിക്കാപ്പറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.