Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 6:10 PM GMT Updated On
date_range 22 Jun 2022 6:10 PM GMTഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
Listen to this Article
മക്ക: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയയാണ് (58) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടെ മർവയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 10ന് അൽഹിന്ദ് ഹജ്ജ് ഗ്രൂപ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയത്.
പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story