മുസ്‍ലിം ലീഗ് നേതാവ് ഗഫൂർ ആമയൂർ അന്തരിച്ചു
text_fieldsമഞ്ചേരി: മുസ്‍ലിംലീഗ് നേതാവും ആമയൂർ സ്വദേശിയുമായി ഗഫൂർ ആമയൂർ (57) അന്തരിച്ചു.
മുൻ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്, സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധിബോർഡ് മെംബർ , നിർമാണ തൊഴിലാളി, കർഷക തൊഴിലാളി, എസ്.ടി.യു സംസ്ഥാന, ജില്ല, ഭാരവാഹി, പഞ്ചായത്ത് മണ്ഡലം മുസ്‍ലിംലീഗ് സെക്രട്ടറി, കാരക്കുന്ന്, ചെങ്ങര സ്കൂളുകളിൽ ദീർഘകാലം പി.ടി.എ പ്രസിഡന്‍റ്, തൃക്കൽങ്ങോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, ഏറനാട് സർക്കിൾ സഹകരണ യൂനിയൻ മെംബർ, ആമയൂർ യുവജന ക്ലബ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ തുടക്കത്തിൽ നേതൃപരമായ പങ്ക് വഹിച്ചു. തൃക്കലങ്ങോടിന്‍റെയും ആമയൂർ പ്രദേശത്തിന്‍റെയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഭാര്യ: ജമീല. മക്കൾ: സഫ്ന, റിഫ്ന, ഹസ്ന, ഫിദ മോൾ, മുഹമ്മദ് ഫലാഹ്. മരുമക്കൾ: ഫിറോസ് (കാട്ടുമുണ്ട), ജസീർ (തിരൂർക്കാട്), മുർഷിദ് (കെ.ഇ.എൽ ജീവനക്കാരൻ, പെരിന്തൽമണ്ണ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.