ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsതാനാളൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന താനാളൂർ സ്വദേശി മരിച്ചു. താനാളൂർ കേലപ്പുറം പരേതനായ കണ്ണന്തലി നാലിൻറകത്ത് ഇമ്പിച്ചികോയ തങ്ങളുടെ മകൻ ചെറുകുഞ്ഞി കോയ തങ്ങൾ മുഷയ്യഖാണ് (66) മരിച്ചത്. രണ്ടാഴ്ച മുമ്പ് ബൈക്കപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്: സൈനബ ബീവി മുശയ്യഖ്. ഭാര്യ: മുല്ല ബീവി കൊടക്കാട്. മക്കൾ: ഷമീമ ബീവി, ഷഹന ബീവി. മരുമക്കൾ: മഹ്റൂഫ് അബൂദബി, ഷമീം പട്ടാമ്പി. സഹോദരങ്ങൾ: ആറ്റക്കോയ തങ്ങൾ, കെ.എൻ.സി തങ്ങൾ, ഹുസൈൻ കോയ തങ്ങൾ, ശിഹാബുദ്ദീൻ തങ്ങൾ, ബീകുഞ്ഞി ബീവി, ആയിശ ബീവി, ഹാജറ ബീവി, സൗദ ബീവി, പരേതനായ പൂകുഞ്ഞി കോയ തങ്ങൾ. ഖബറടക്കം ബുധനാഴ്ച രാവിലെ കേലപ്പുറം മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.