അഡ്വ. ജോഷി സിറിയക്ക്; കാര്‍ഷിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട നേതാവ്
text_fieldsകല്പറ്റ: അഡ്വ. ജോഷി സിറിയക്കിെൻറ നിര്യാണത്തിലൂടെ നഷ്ടമാവുന്നത് വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവിനെ. കര്‍ഷകരെ സ്നേഹിക്കുകയും അവരുടെ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത പൊതുപ്രവര്‍ത്തകനായിരുന്നു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിപാടത്ത് ആദിവാസി കര്‍ഷകരെ നെല്‍കൃഷി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ സ്ഥലം സന്ദർശിക്കുകയും വിഷയത്തിൽ സജീവമായി ഇടെപടുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളടക്കമുള്ളവര് കുടുംബത്തിലുണ്ടായിരുന്നു. ഇവരുടെ കഥകള്‍ കേട്ടാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പാലാ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിെൻറ ആദ്യത്തെ ചെയര്‍മാനായി. പാലായില്‍ നിന്നു തുടര്‍പഠനത്തിനായി കോഴിക്കോട് ലോ കോളജിലെത്തി. '89ൽ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി. 1990ലാണ് വയനാട്ടിലെത്തുന്നത്. 16 വര്‍ഷക്കാലം ജില്ലയിലെ കര്‍ഷക കോണ്‍ഗ്രസിെൻറ അധ്യക്ഷനായി സ്തുത്യര്‍ഹമായ സേവനങ്ങൾ ചെയ്തു. 2017 ഒക്ടോബര്‍ രണ്ടിന് കേരള ഗാന്ധിദര്‍ശന്‍ വേദി രൂപവത്കരിച്ചത് മുതല്‍ ജില്ല വൈസ് ചെയര്മാന് സ്ഥാനം അലങ്കരിച്ചിരുന്നു.
കാര്‍ഷിക പ്രശ്നങ്ങളിലും ഒട്ടേറെ ആനുകാലിക വിഷയങ്ങളിലും സജീവമായി ഇടപെട്ടു. കല്പറ്റ നഗരസഭയിലെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കാലവും പൊതുപ്രവര്‍ത്തന ജീവിതത്തിലെ തിളക്കമാര്‍ന്ന ഏടായിരുന്നു. നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ കെ.പി.സി.സി പ്രസിഡൻറുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, ഡി.സി.സി പ്രസിഡൻറ് എന്‍.ഡി. അപ്പച്ചന് അടക്കമുള്ള നേതാക്കള്‍ അനുശോചിച്ചു.
ജോഷി സിറിയക്കിെൻറ നിര്യാണത്തിൽ അനുശോചിച്ചു
കൽപറ്റ: കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക്കിെൻറ നിര്യാണത്തിൽ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അനുശോചിച്ചു. കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി അനുശോചിച്ചു.
പ്രസിഡൻറ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ത്രേസ്യാമ്മ ജോർജ്, വിനോദ് തോട്ടത്തിൽ, ജോഷി കുരിക്കാട്ടിൽ, സുനീർ ഇത്തിക്കൽ, ആയിഷ പള്ളിയാലിൽ, എം.വി. രാജൻ, അബ്രഹാം മാത്യു, ശ്രീജേഷ് ബി. നായർ, ഒ.ജെ. മാത്യു എന്നിവർ സംസാരിച്ചു.
ക്ഷീരകര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സജീവന് മടക്കിമല, എം.എം. ജോസ്, പി.കെ. മുരളി എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഒ.ബി.സി ഡിപാര്ട്ട്്മെൻറ് ജില്ല കമ്മിറ്റി അനുശോചിച്ചു. ചെയര്മാന് ആര്.പി. ശിവദാസ് അധ്യക്ഷത വഹിച്ചു.
എന്‍.സി. കൃഷ്ണകുമാര്‍, പി.കെ. സുകുമാരന്‍, നൗഫല്‍ കൈപ്പഞ്ചേരി, സീത വിജയന്, ഒ.പി. മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. സ്വതന്ത്ര കർഷകസംഘം ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് അനുശോചിച്ചു.
കൽപറ്റ: അഡ്വ. ജോഷി സിറിയക്കിെൻറ നിര്യാണത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ജില്ല കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, അഡ്വ. എൻ.കെ. വർഗീസ്, അഡ്വ. ടി.ജെ. ഐസക്, വി.എ. മജീദ്, അഡ്വ. വിനോദ് കുമാർ, അഡ്വ. ഷിജു, വി.എൻ. ശശീന്ദ്രൻ, ഒ.വി. അപ്പച്ചൻ, ഇ.വി. അബ്രഹാം, ബി. സുരേഷ് ബാബു, ടോമി തേക്കുമല, പി.എം. ബെന്നി, ഒ.വി. റോയ്, ബാബു പന്നിക്കുഴി, ജോസ് കാരനിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.