നാടിന് നൊമ്പരമായി ആൻസിയയുടെ മരണം
text_fieldsകണ്ടശാംകടവ്: ആൻസിയയുടെ മരണം കണ്ടശാംകടവിന് നൊമ്പരമായി. ഞായറാഴ്ച നടന്ന തറവാട്ട് കുടുംബ സംഗമത്തിൽ പങ്കെടുത്ത ബാലിക വയറിളക്കവും ഛർദിയും ബാധിച്ചാണ് മരിച്ചത്. ഇതേ ലക്ഷണങ്ങളോടെ മാമ്പുള്ളിയിലെ മിന്നു ജെയിംസ് (25) മദർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജ്ജിന്‍റെയും സെറിന്‍റെയും മകളാണ് ആൻസിയ (9). കണ്ടശാംകടവ് സെന്‍റ് മേരീസ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
പഠന മികവിനൊപ്പം കലാരംഗത്തും ആൻസിയ മികവ് തെളിയിച്ചിരുന്നു. അന്തിക്കാട് പൊലീസിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടന്നത്.
ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിന് ശേഷമാകും നടപടിയെന്ന് എസ്.എച്ച്.ഒ അനീഷ് കരീം പറഞ്ഞു. മൃതദേഹം വീട്ടിലെത്തിച്ച ശേഷം കണ്ടശാംകടവ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം മണലൂരിലെത്തി. ഭക്ഷ്യ വിതരണം നടത്തിയ കൃപ കാറ്ററിങ് യൂനിറ്റ് മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ പരിശോധിച്ചു. യൂനിറ്റ് അടപ്പിച്ചു. സാമ്പിളുകളും ഇവർ ശേഖരിച്ചു. ഡോ. ഗീത, ഡോ. അനൂപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.