Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lata Mangeshkar
cancel
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightആ പിണക്കത്തിന്...

ആ പിണക്കത്തിന് കാരണമുണ്ട്... ലത മങ്കേഷ്കറെ ബഹിഷ്കരിച്ച ഒരേയൊരു സംഗീത സംവിധായകൻ

text_fields
bookmark_border

തിരുവനന്തപുരം: ഇന്ത്യൻ സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത സ്വരമായിരുന്നിട്ടും ലതാ മങ്കേഷ്കറുടെ സ്വരം പൂർണമായും ബഹിഷ്കരിച്ച ഒരു സംഗീത സംവിധായകനുണ്ടായിരുന്നു. ഹിന്ദി സിനിമ സംഗീതത്തിൽ തരംഗമാല തീർത്ത ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി. നയ്യാർ.

ധിക്കാരമോ പിണക്കമോ... കഥകൾ പലതാണ്. ഒരിക്കൽ അഭിമുഖത്തിൽ ഇതേക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ ''എന്‍റെ സ്വരം തന്‍റെ ഈണങ്ങൾക്ക് പറ്റില്ലെന്ന് അദ്ദേഹത്തിന് തോന്നി, ഞാൻ അത് അംഗീകരിക്കുന്നു'' -എന്നായിരുന്നു ലത മങ്കേഷ്കറുടെ മറുപടി. ഗീത ദത്തും ആശ ഭോസ്ലെയും ഷംഷാദ് ബീഗവുമെല്ലാം ഒ.പി. നയ്യാറിന്‍റെ ഈണങ്ങളിൽ പാടിത്തകർക്കുമ്പോൾ ലതാ മങ്കേഷ്കർ മാത്രം മാറിനടന്നു.

ലത മങ്കേഷ്കറിന് സമാന്തരമായി ട്രാക്കിലൂടെ ആശ ഭോസ്ലെയെ വളർത്താനും ഇടം കണ്ടെത്തി നൽകാനും ഒ.പി. നയ്യാറിന് കഴിഞ്ഞു. മറ്റുള്ള സംഗീത സംവിധായകർ മുഴുവൻ ലതയിൽ വിശ്വാസമർപ്പിച്ചപ്പോൾ ഒ.പി. നയ്യാർ ആശയെയാണ് ഇണങ്ങൾ വിശ്വസിച്ചേൽപ്പിച്ചത്. 'ലതയുമായി എനിക്ക് വ്യക്തിപരമായി ഒന്നുമില്ല, എന്‍റെ രചനകൾക്ക് ഇണങ്ങുന്ന സ്വരമല്ല അവരുടേത് എന്ന് മാത്രം' -പിണക്ക കഥകൾ കൊടുമ്പിരി കൊണ്ടപ്പോൾ ഒ.പി. നയ്യാറിന്‍റെ മറുപടി ഇത്രമാത്രം.


50-60 കാലത്ത് നയ്യാർ പ്രഭാവം ആഞ്ഞടിക്കുമ്പോഴും ലതക്ക് ഭാവഭേദമൊന്നുമുണ്ടായിരുന്നില്ല. മധ്യപ്രദേശ് ഗവൺമെന്റിന്റെ ഒരു ലക്ഷം രൂപയുടെ ലത മങ്കേഷ്കർ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് സ്വീകരിക്കാനും നയ്യാർ തയ്യാറായില്ല.

ഇത്രയധികം അകൽച്ചക്ക് ഇടയാക്കിയ സംഭവത്തെ കുറിച്ച് അനൗദ്യോഗിക ജീവ ചരിത്രകാരനായ ഹരീഷ് ബീമാനിക്ക് നൽകിയ അഭിമുഖത്തിൽ ലത മങ്കേഷ്കർ മനസ് തുറക്കുന്നുണ്ട്. 1950 കളുടെ തുടക്കത്തിലാണ് സംഭവം. ഒ.പി. നയ്യാറുടെ പാട്ടിനായി റിഹേഴ്സൽ നിശ്ചയിക്കപ്പെട്ടു. എന്നാൽ മറ്റൊരു റെക്കോഡിങ്ങിന്‍റെ തിരക്കിലകപ്പെട്ടതിനാൽ നയ്യാറുടെ റിഹേഴ്സലിനെത്താൻ വൈകി. റെക്കോഡിങ് നീണ്ടതോടെ സമയം ഇരുട്ടി. ഇത്രയും വൈകി റിഹേഴ്സലിന് ചെല്ലുന്നത് മോശമാണെന്ന ധാരണയിൽ ലത പോയില്ല. എന്നാൽ പിറ്റേന്നും അതിന് അടുത്ത ദിവസവും സ്ഥിതി ഇത് തന്നെ. കൃത്യ നിഷ്ടയുടെ കാര്യത്തിൽ കടുംപിടുത്തക്കാരനായ നയ്യാർ ശരിക്കും ചൊടിച്ചു. തുടക്കക്കാരനായ തന്നെ അപമാനിച്ചതാണെന്നാണ് നയ്യാറുടെ ആരോപണം. ഉടൻ നിർമ്മാതാവിനെ വിളിച്ചു, ''എന്‍റെ പാട്ടുകൾ ലത പാടുന്നില്ല. മാറ്റാര് പാടിയാലും വിരോധവുമില്ല...'' മറയില്ലാതെ നയവും വെട്ടിത്തുറന്നു. ലതക്ക് വേണ്ടി നയ്യാർ ചിട്ടപ്പെടുത്തിയ ഗാനം ഒടുവിൽ രാജകുമാരി പാടി. 'മോരി നിന്ദിയാ ചുരായേ'' എന്ന ഗാനം.


തന്‍റെ ഈണങ്ങളുടെ ലോകത്ത് നിന്ന് ലത മങ്കേഷ്കറെ ഒഴിവാക്കിയതിൽ അദ്ദേഹം കുറ്റബോധവും പ്രകടിപ്പിച്ചില്ല. എന്നാൽ അദ്ദേഹത്തിന്‍റെ മരണ ശേഷം '' നയ്യാർ സാബും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. പലരും കരുതും പോലെ ഞങ്ങൾ പിണങ്ങിയിട്ടില്ല. നിർഭാഗ്യവശാൽ അദ്ദേഹത്തിന്‍റെ പാട്ടുകൾ പാടാൻ എനിക്ക് അവസരം ഒത്തുവന്നില്ല... അത്രമാത്രം'' ഇതായിരുന്നു ലത മങ്കേഷ്കറുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - Bollywoods most Talented music composer swore that he would never work with Lata Mangeshkar
Next Story