ഖാസി ഇ.കെ. മഹ്മൂദ് മുസ്ലിയാർ: ആത്മീയതയുടെ സൗമ്യസാന്നിധ്യം
text_fieldsനീലേശ്വരം: പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവും പള്ളിക്കര സംയുക്ത ജമാഅത്ത്, നീലേശ്വരം ജമാഅത്ത് എന്നിവയുടെ ഖാസിയുമായ ഇ.കെ. മഹ്മൂദ് മുസ്ലിയാർ വിടവാങ്ങി.
ബുധനാഴ്‌ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പാണ്ഡിത്യവും വിനയവും ഒത്തിണങ്ങിയ മഹ്മൂദ് മുസ്ലിയാർ കോട്ടപ്പുറം മദ്റസയിലാണ് പ്രാഥമിക മതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം കോട്ടപ്പുറം ദർസിൽ ചേർന്നു.
പൊന്നാനി അബ്ദുല്ല മുസ്ലിയാരായിരുന്നു മുദരിസ്. പിന്നീട് കണ്ണൂർ ജില്ലയിലെ മാട്ടൂലിൽ ഇരിങ്ങല്ലൂർ കുഞ്ഞമ്മു മുസ്ലിയാരുടെ കീഴിലുള്ള ദർസിലും തുടർന്ന് ഇരുമ്പുംചോലയിൽ കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാരുടെ ദർസിലും ശേഷം പെരുമ്പടപ്പ് പുത്തൻപള്ളിയിൽ കരിങ്ങാപ്പാറ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ദർസിലും പഠനം നടത്തി.
തുടർന്ന് വെല്ലൂർ ബാഖിയാത്തിൽ രണ്ടുവർഷത്തെ പഠനത്തിനു ശേഷം 1970 ഒക്ടോബർ 15ന് ബാഖവി ബിരുദം കരസ്ഥമാക്കി. പിന്നീട് ദയൂബന്ദിൽ ഒരുവർഷം ദൗറത്തുൽ ഹദീസിൽ പഠനം നടത്തി ബിരുദം നേടി.തുടർന്ന് കണ്ണൂരിലെ മുല്ലക്കൊടി, നീലേശ്വരം എന്നിവിടങ്ങളിൽ ആയിരുന്നു ദർസ്.
1983ൽ നീലേശ്വരം മുഹ്യിദ്ദീൻ ജുമാ മസ്ജിദിൽ മുദരിസായി സർവിസ് ആരംഭിച്ചു. തുടർന്ന് നീലേശ്വരം ഖാസിയായി മഹ്മൂദ് മുസ്ലിയാർ നിയമിതനായി. 1988_-1990 കാലഘട്ടത്തിൽ നീലേശ്വരത്ത് മർക്കസ് ദഅവത്തുൽ ഇസ്ലാമിയ കോളജ് സ്ഥാപിച്ചു.
ഒട്ടനവധി യുവ പണ്ഡിതന്മാർ ഇപ്പോൾ മഹ്മൂദ് മുസ്ലിയാരിൽ നിന്ന് മതവിഷയത്തിൽ പാണ്ഡിത്യം നേടി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരുമാസം മുമ്പ് പുതുക്കിപ്പണിത ജമാഅത്ത് മസ്‌ജിദിെൻറ ഉദ്ഘാടന ചടങ്ങാണ് അവസാനമായി പെങ്കടുത്തത്. ചെറുവത്തൂർ തുരുത്തി മുണ്ടക്കുണ്ടിൽ മുഹമ്മദ് മുസ്ലിയാർ, കോട്ടപ്പുറം ഇടക്കാവിൽ കോട്ടയിൽ ബീഫാത്തിമ എന്നിവരുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.