Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightസാ​മൂഹിക...

സാ​മൂഹിക ന​വോ​ത്ഥാ​നത്തി​ന് ക​രുത്തു​പ​ക​ർ​ന്ന ക​ർ​മ​യോ​ഗി

text_fields
bookmark_border
ka siddique hassan
cancel

നിശ്ശ​ബ്​ദ​മാ​യ പ്ര​വ​ർത്ത​ന​ങ്ങ​ളി​ലൂ​ടെ കാ​ല ത്തി​നു മു​ന്നി​ൽ ന​ട​ന്ന അ​പൂ​ർ​വം ക​ർ​മ​യോ​ഗി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച അ ന്ത​രിച്ച ​ജ​മാ​അെത്ത ​ഇസ്​ലാ​മി മു​ൻ അ​മീ​ർ പ്രഫ. കെ.​എ. സി​ദ്ദീ​ഖ് ഹ​സൻ. മ​ത​പ്ര​ബോ​ധ​ന, സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘകാല ​ആ​ത്മ​ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യു​ള്ള​ത്. ഒരു പ്ര​സ്​​ഥാ​നത്തിെ​ൻറ അ​മ​രത്ത് ദീ​ർ​ഘ​കാ​ലം സേ​വ​നം നി​ർ​വ​ഹി​ക്കു​മ്പോ​ഴും സ​ർ​വ മ​നു​ഷ്യ​ർ​ക്കും സ്​​നേ​ഹ​വും സൗ​ഹൃ​ദ​വും പ​ക​ർ​ന്ന് അ​വ​രിലൊ​രാ​ളാ​യി ജീ​വിച്ച് ​മാ​തൃ​ക കാ​ണിച്ച ​വ്യ​ക്തി​ത്വം. മ​നു​ഷ്യസ്​​നേ​ഹത്തിെൻറ ഉ​ദാത്ത​ പ​ദ്ധ​തി​ക​ളി​ലൂടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹത്തി​​െൻറ ഓ​രോ ചു​വ​ടുവെപ്പു​ം. സം​സ്ഥാ​നത്തിെ​ൻറ അ​തി​ർത്തി​ക​ൾ​ക്കപ്പു​റത്ത് ​ദേ​ശീ​യ​ത​ലത്തി​ൽ ഇ​ത്ര​യേ​റെ ശ്ര​ദ്ധനേ​ടി​യ, സേ​വ​നം ആ​രാ​ധ​ന​യാ​ക്കി​യ വ്യക്തി​ത്വ​ങ്ങ​ളി​ൽ സി​ദ്ദീ​ഖ് ഹസൻ എ​ന്നും മു​ന്ന​ണി​യിലാ​യി​രു​ന്നു. ​മ​നു​ഷ്യ​രെയൊന്നാകെ ചേ​ർത്തു​പി​ടിച്ചും ​ഉ​യ​ർത്തി​യെ​ടുത്തും ​ക​ർ​മ​വ​സന്തം ​തീ​ർത്തു അ​ദ്ദേ​ഹം.

അ​സാ​ധ്യ​മെ​ന്നു ക​രു​താ​വു​ന്ന പ​ല പ​രി​ഷ്ക​ര​ണപ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹത്തിെൻറ ദീ​ർ​ഘ​ദ​ർ​ശി​ത്വത്തി​ൽ സു​സാ​ധ്യ​മാ​ക്കി​യെ​ടുത്ത​തി​​െൻറ ഉദാഹരണങ്ങളാണ്​ 'മാ​ധ്യ​മം' ദി​നപ​ത്രം, ബൈത്തു​സ്സ​കാത്ത് ​കേ​ര​ള, സി​ജി, മ​ലപ്പു​റം വാ​ഴ​യൂ​രി​ലെ സാ​ഫി സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നീ ബൃ​ഹ​ദ്​സം​രം​ഭ​ങ്ങ​ൾ. ഉ​ത്ത​രേന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ അ​വ​ശ​ർ​ക്ക് അത്താ​ണി​യാ​യി വ​ർത്തി​ക്കു​ന്ന വി​ഷ​ൻ 2026 തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അദ്ദേഹത്തി​ന്‍റെ ആ​വി​ഷ്കാ​ര​ങ്ങ​ളാ​ണ്. അ​തി​രു​ക​ളി​ല്ലാത്ത ​ആ​ത്മ​വി​ശ്വാ​സം കൊണ്ടും ​ഇ​ള​ക്കംത​ട്ടാത്ത ​ഇച്ഛാ​ശക്തികൊണ്ടും ​മുസ്​ലിം കൈ​ര​ളി​ക്ക് ന​വോ​ത്ഥാ​നത്തിെൻറ ന​ല്ലൊ​ര​ധ്യാ​യം പ​ക​ർ​ന്നുന​ൽ​കാ​ൻ അ​ദ്ദേ​ഹത്തി​ന് സാ​ധ്യ​മാ​യി.​ അ​വ​യി​ൽ മി​ക്ക​തും വ​ള​ർത്തി​യെ​ടു​ക്കാ​ൻ പ​രി​ശ്ര​മിച്ച​തും അ​ദ്ദേ​ഹം ത​ന്നെ. കേ​വ​ലം സം​ഘ​ട​നാ യോ​ഗ​ങ്ങ​ളി​ലെ അ​ജണ്ട​ക​ളി​ൽ പ​രി​മി​ത​െപ്പ​ടാ​തെ, പ​ഠ​ന​വും പ​രി​ശീ​ല​ന​വും പ്രാ​യോ​ഗി​ക വ​ഴി​ക​ളും ചി​ട്ട​യൊപ്പിച്ച് കോ​ർ​െത്ത​ടുത്ത ​പ​ദ്ധ​തി​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹത്തിെ​ൻറ ഓ​രോ ചു​വ​ടു​വെപ്പു​ം. ക​ക്ഷിവ്യ​ത്യാ​സ​ങ്ങ​ളും ആ​ദ​ർ​ശ നി​ല​പാ​ടു​ക​ളി​ലെ വൈ​വി​ധ്യ​ങ്ങ​ളും സൗ​ഹൃ​ദ സ​ഹ​വ​ർത്തിത്വ​ങ്ങ​ളി​ലോ സ്​​നേ​ഹസേ​വ​ന​ങ്ങ​ളി​ലോ ദ​ർ​ശി​ക്കാ​നാ​യി​ല്ലെ​ന്ന​ത് വ​ലി​യൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്ന് കാ​ലം തേ​ടു​ന്ന​തും ഇ​ത്ത​രം സ​ഹി​ഷ്ണു​തയും ​സ​ഹ​വ​ർത്തി​ത്വവു​മാ​ണ്.

കേ​വ​ലം സേ​വ​ന ക​ർ​മമേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റിച്ച് ​അ​ണ​മു​റി​യാത്ത ​വൈജ്ഞാനിക മി​ക​വും പാ​ണ്ഡി​ത്യ​വും അ​ദ്ദേ​ഹത്തി​നുണ്ടാ​യി​രു​ന്നു. ഒ​രു കോള​ജ് അ​ധ്യാ​പ​ക​നാ​യി തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക ജീ​വി​തം അ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്നു. എ​ഴുത്തു​കാ​രൻ, അ​ധ്യാ​പ​കൻ, മാധ്യമ​പ്ര​വ​ർത്ത​കൻ, പ​ണ്ഡി​ത​ൻ എന്നീ നിലകളിൽ പ​ക​ര​ക്കാ​ര​നി​ല്ലാത്ത ​പി​ൻ​മ​ട​ക്ക​മാ​ണ് സി​ദ്ദീ​ഖ് ഹ​സ​​െൻറ വി​യോ​ഗം. പ​ക​ര​ക്കാ​ര​ില്ലാ​താ​വു​ന്ന വൈജ്ഞാനികരുടെ വി​യോ​ഗം, മുസ്​ലിംസ​മു​ദാ​യം അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വത്തി​ൽ ത​ന്നെ കാ​ണേ​ണ്ടതുണ്ട്​. പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ഉണ്ടാവേണ്ടതുമുണ്ട്​.

(കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദഅ്​​വ ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationka siddique hassan
News Summary - Commemoration to Prof. KA Siddique hassan
Next Story