മുൻ ബിഷപ് ജോസഫ് ഫെര്‍ണാണ്ടസിന് കൊല്ലത്തിന്റെ അന്ത്യാഞ്ജലി
text_fieldsകൊല്ലം: കാല്‍നൂറ്റാണ്ട് കാലത്തോളം കൊല്ലം ലത്തീന്‍ കത്തോലിക്ക രൂപതക്ക് കരുത്തുറ്റ നേതൃത്വം നല്കിയ ജോസഫ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി അനുശോചിച്ചു.
സങ്കുചിത താൽപര്യങ്ങള്ക്ക് അതീതമായി വിശാലമായ സൗഹൃദവും സ്നേഹവും സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാലത്തെ അതിജീവിക്കുന്നതാണ്. ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് പള്ളിയിലുമെത്തി എം.പി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കൊല്ലം: കൊല്ലം രൂപതയുടെ മുൻ മെത്രാൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അനുശോചിച്ചു. പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. റ്റി.ജെ. ആന്റണി നേതൃത്വം നൽകി.
കൊല്ലം: ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ നിര്യാണത്തിൽ ഓൾ റിലിജിൻസ് കൗൺസിൽ (ആർക്കോൺ) കേരള ചാപ്റ്റർ അനുശോചിച്ചു. ആർക്കോൺ സെക്രേട്ടറിയറ്റ് യോഗത്തിൽ ചെയർമാൻ എസ്.സുവർണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുനലൂർ സലിം പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർമാൻമാരായ ഡോ. എം.അബ്ദുൽ സലാം, അഡ്വ. ടി.പി ജേക്കബ്, പ്രബോധ് എസ്. കണ്ടച്ചിറ, ലില്ലികുട്ടി വില്യംസ്, ട്രഷറർ ഫ്രാൻസിസ് സേവ്യർ, സെക്രട്ടറിമാരായ കീർത്തി രാമചന്ദ്രൻ, സുനിത തങ്കച്ചൻ, ക്ലാവറ സോമൻ, സുരേഷ് അശോകൻ, അനിൽ പടിക്കൽ എന്നിവർ സംസാരിച്ചു.
കൊല്ലം : മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ ബാബു, സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ്, ജില്ല ജനറൽ സെക്രട്ടറി സാബു ബെനഡിക്ട് എന്നിവർ അനുശോചിച്ചു.
കൊല്ലം: മുൻ കൊല്ലം ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ നിര്യാണത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
തീരദേശ മേഖലയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവധാനതയോടെ ഇടപെട്ട് സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിനും സാമുദായിക സൗഹാർദം ഊട്ടിഉറപ്പിക്കുന്നതിനും നേതൃത്വം നൽകിയ മനുഷ്യസ്നേഹിയായിരുന്നു ബിഷപ്പെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊല്ലം: മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചനം രേഖെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.