പി.ടി. തോമസ് ഒ.െഎ.സി.സിയുമായി ആത്മബന്ധം പുലർത്തിയ നേതാവ് –സിദ്ദീഖ് ഹസൻ
text_fieldsമസ്കത്ത്: പി.ടി. തോമസ് ഒ.ഐ.സി.സിയുമായി ആത്മബന്ധം പുലർത്തിയ നേതാവായിരുന്നുവെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ് ഹസൻ പറഞ്ഞു. സംഘടനാപരമായി പലവട്ടം അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. ഒ.ഐ.സി.സി ഇന്നത്തെ രൂപത്തിൽ ആയതിന് പിന്നിൽ അദ്ദേഹത്തിെൻറ പങ്ക് വളരെ വലുതാണ്. കോൺഗ്രസ് അനുകൂല സംഘടനകൾ ഒമാനിൽ രണ്ടായിനിന്ന് പ്രവർത്തിച്ചിരുന്ന കാലത്ത് അതിനെ ഒരു കുടകീഴിൽ അണിനിരത്താൻ ഏറെ ചർച്ചകൾ നടത്തിയതും മുന്നോട്ടുപോയതും പി.ടിയുടെ നേതൃത്വത്തിലാണ്. അപ്രതീക്ഷിത വേർപാടിൽ ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖം അറിയിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യ വിശ്വാസികൾ അദ്ദേഹത്തെ സ്നേഹിക്കുന്നത് വിട്ടുവീഴ്ച ഇല്ലാത്ത ആർജ്ജവമുള്ള നിലപാടുകൾകൊണ്ടാണ്. ഭരണകക്ഷി എം.എൽ.എ എന്ന നിലയിൽതന്നെ സർക്കാറിെൻറ പല നടപടികൾക്കെതിരെ ശക്തമായി രംഗത്തുവന്ന വ്യക്തിയായിരുന്നു പി.ടിയെന്നും സിദ്ദീഖ് ഹസൻ പറഞ്ഞു.
പി.ടി. തോമസിെൻറ നിര്യാണത്തിൽ അനുശോചനം
ദുബൈ: പി.ടി. തോമസിെൻറ നിര്യാണത്തിൽ ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ പി.ടിയെ പോലുള്ളവരുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിനും കേരളത്തിനും പ്രകൃതിസ്നേഹികൾക്കും തീരാനഷ്ടമാണെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ പ്രസ്താവനയിൽ പറഞ്ഞു. ഫുജൈറ: ആർജവത്തിെൻറയും ആദർശത്തിെൻറയും ആൾരൂപമായിരുന്നു അകാലത്തിൽ അരങ്ങൊഴിഞ്ഞ പി.ടി തോമസെന്ന് ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി. അബൂബക്കർ അനുശോചന കുറിപ്പിൽ പറഞ്ഞു. വ്യക്തി നഷ്ടങ്ങൾ കൂസാതെ തെൻറ നിലപാടുകൾക്കുവേണ്ടി അവസാനം വരെ അചഞ്ചലമായി നിലകൊള്ളുകയും സഹപ്രവത്തകരെ ചേർത്ത് പിടിക്കുകയും ചെയ്ത ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ: പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ദുബൈ ഐ. എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ് അനുശോചിച്ചു. ആദർശത്തിൽ ഒരു വിട്ടുവീഴ്യും ചെയ്യാത്ത പൊതുപ്രവർത്തകനെയാണ് പി.ടി. തോമസ് എം.എൽ.എ യുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുബൈ: നിയമസഭയിലും പാർലമെൻറിലും പാരിസ്ഥിതിക വിഷയങ്ങൾ ഗൗരവത്തോടെ അവതരിപ്പിച്ച വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന് ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയത്തിനതീതമായി മാതൃകയാക്കാവുന്ന വ്യക്തിയാണെന്നും അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ദുബൈ: പി.ടി. തോമസിെൻറ വേർപാട് കോൺഗ്രസിന് മാത്രമല്ല, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നന്മ ആഗ്രഹിക്കുന്ന മനുഷ്യർക്ക് ആകമാനം നികത്താനാവാത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഹാഷിഖ് തൈക്കണ്ടി പറഞ്ഞു. മതത്തേക്കാൾ മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച് ജീവിച്ച് മാതൃകയായ പി.ടി മരണാനന്തര ചടങ്ങുകളിൽപോലും നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ സ്നേഹിച്ച രാഷ്ട്രീയ നേതാവ് –ഒ.െഎ.സി.സി
മനാമ: കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എയുടെ വിയോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽനിന്ന് എം.എൽ.എ ആയും ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽനിന്ന് എം.പിയായും ജയിച്ചുവന്ന പി.ടി. തോമസ് പ്രകൃതി സംരക്ഷണം മുഖ്യഅജണ്ടയാക്കിയ നേതാവായിരുന്നു. പാർലമെൻറിലും നിയമസഭയിലും മികച്ച സാമാജികൻ എന്ന പേര് സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രതിസന്ധികളിൽ തളരാതെ ഉറച്ച നിലപാടുകൾ എടുക്കുന്ന, ആരുടെ ഭാഗത്തുനിന്ന് സമ്മർദം ഉണ്ടായാലും തീരുമാനങ്ങളിൽ മാറ്റം വരുത്താത്ത നേതാവായിരുന്നു പി.ടി. തോമസ് എന്ന് ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.
നിലപാടുകളിലെ കാർക്കശ്യം വ്യത്യസ്തനാക്കി –രാജു കല്ലുംപുറം
മനാമ: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമായ പി.ടി. തോമസിെൻറ വിയോഗം ഇന്ത്യൻ നാഷനൽ കോൺഗ്രസിനും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു. നിലപാടുകളിലെ കാർക്കശ്യമാണ് അദ്ദേഹത്തെ മറ്റു നേതാക്കളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. വലിയ നഷ്ടം സംഭവിക്കും എന്ന് അറിഞ്ഞാലും എടുക്കുന്ന തീരുമാനങ്ങളിൽ മാറ്റം വരുത്താത്ത നേതാവ് ആണ് പി.ടി. തോമസ് എന്നും അദ്ദേഹം പറഞ്ഞു.
പി.ടി. തോമസ് നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വം –കെ.എം.സി.സി
മനാമ: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിെൻറ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു. നിലപാടുകളിൽ ഉറച്ചുനിന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിപുണത കാണിച്ച, എതിരാളികൾക്ക് എന്നും പേടിസ്വപ്നമായിരുന്ന പി.ടി. തോമസ് ഓരോ വിഷയവും കൃത്യമായി പഠിക്കുന്ന നിയമസഭ സമാജികനായിരുന്നു. ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പി.ടി അർബുദബാധിതനായിട്ടുകൂടി പ്രവർത്തനരംഗത്ത് ഊർജസ്വലതയോടെ മുൻപന്തിയിലുണ്ടായിരുന്നുവെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ എന്നിവർ അനുസ്മരിച്ചു. മഹാരാജാസ് കോളജിൽനിന്ന് കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കംകുറിച്ച പി.ടിയുടെ വിയോഗത്തിൽ പാർട്ടിക്കും കുടുംബത്തിനും മതേതര ജനാധിപത്യ കേരളത്തിനുമുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പി.ടി. തോമസിെൻറ നിര്യാണത്തിൽ അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിെൻറ നിര്യാണത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു.
ഒ.ഐ.സി.സി കുവൈത്ത്
കുവൈത്ത് സിറ്റി: തൃക്കാക്കര എം.എല്.എയും കോണ്ഗ്രസ് സംസ്ഥാന വര്ക്കിങ് പ്രസിഡൻറുമായ പി.ടി. തോമസിെൻറ നിര്യാണത്തിൽ കുവൈത്ത് ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. പൊതുസമ്മതനായ ജനകീയ നേതാവിെൻറ വിടവാങ്ങൽ കേരളത്തിലെ സാധാരണ ജനങ്ങൾക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. കുവൈത്ത് ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങളിൽ എക്കാലത്തും മാർഗദർശിയായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ഒ.ഐ.സി.സി കുവൈത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് കെ.എം.സി.സി
കുവൈത്ത് സിറ്റി: നിർഭയമായ നിലപാടുകളുടെ ഒറ്റപ്പെട്ട ശബ്മായിരുന്നു പി.ടി. തോമസിന്റേതെന്ന് കുവൈത്ത് കെ.എം.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിന് ജീവിതം മാറ്റിവെച്ച പ്രിയ നേതാവായിരുന്നു പി.ടി. സ്വന്തം സമുദായത്തിൽനിന്നും പ്രസ്ഥാനത്തിൽനിന്നും വരെ നിലപാടുകളുടെ പേരിൽ വിമർശനങ്ങളും എതിർപ്പുകളും നേരിട്ടപ്പോഴും നിലപാടിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി: നിലപാടുകളിൽ ഉറച്ചുനിൽക്കുകയും പരിസ്ഥിതി വിഷയങ്ങളിൽ ജനപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത കരുത്തുറ്റ നേതാവായിരുന്നു പി.ടി. തോമസ് എന്ന് വെൽഫെയർ കേരള കുവൈത്ത് അനുശോചന കുറിപ്പിൽ പറഞ്ഞു. നിലപാടുകൾ സ്വീകരിക്കുമ്പോൾ ആരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കാതെ സ്വന്തം ബോധ്യങ്ങൾക്കൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിെൻറ വിയോഗം കേരളീയ സമൂഹത്തിന് തന്നെ വലിയ നഷ്ടമാണ്.
പ്രവാസി കേരള കോൺഗ്രസ്
കുവൈത്ത് സിറ്റി: തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ, മുഖം നോക്കാതെ അഭിപ്രായം പറയുന്ന വ്യക്തിത്വത്തിനുടമയും ധീരനുമായിരുന്നു പി.ടി. തോമസ് എന്നു പ്രവാസി കേരള കോൺഗ്രസ് പറഞ്ഞു. ആദർശരാഷ്ട്രീയത്തിെൻറ അവശേഷിച്ചിരിക്കുന്ന കണ്ണികളിൽ ഒരാളായിരുന്നു പി.ടി. തോമസ്. പി.ടിയുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.