ഇബ്രാഹീം ഹാജിയുെട നിര്യാണത്തിൽ അനുശോചനപ്രവാഹം
text_fieldsദുബൈ: പ്രവാസി വ്യവസായിയും വിദ്യാഭ്യാസപ്രവർത്തകനുമായ ഡോ. പി.എ. ഇബ്രാഹീം ഹാജിയുടെ നിര്യാണത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽപെട്ടവർ അനുശോചിച്ചു. വിയോഗത്തോടെ നഷ്ടപ്പെട്ടത് വഴികാട്ടിയും ഉപദേശകനുമായിരുന്ന മഹദ് വ്യക്തിത്വത്തെയാണെന്ന് കെ.എം.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസികളുടെ സ്നേഹദൂതനായിരുന്നു അദ്ദേഹം. ഏതു ദൗത്യത്തിെൻറ വിജയത്തിനും വളിപ്പാടകലെ അദ്ദേഹമുണ്ടായിരുന്നു. വേദനിക്കുന്നവെൻറ നോവകറ്റാൻ കൂടെനിന്നു. കെ.എം.സി.സി യുടെ ഉപദേശക സമിതിയംഗം, ചന്ദ്രിക ഡയറക്ടർ എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു -അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ അനുസ്മരിച്ചു. സമുദായ സൗഹൃദത്തിനു വേണ്ടി പ്രയത്നിച്ച വ്യക്തിത്വമായിരുന്നു ഇബ്രാഹിം ഹാജിയെന്ന് എയിം(അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ്) വൈസ് പ്രസിഡൻറ് കരീം വെങ്കിടങ്ങ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇബ്രാഹിം ഹാജിയുടെ ആകസ്മിക നിര്യാണത്തിൽ ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിയോഗം സമുദായത്തിനും സമൂഹത്തിനും തീരാനഷ്ടമാണെന്ന് യു.എ.ഇ ഐ.എം.സി.സി പ്രസിഡൻറും ലോക കേരളസഭ അംഗവുമായ കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ്, ട്രഷറർ അനീഷ് റഹ്മാൻ നീർവേലി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തുല്യതയില്ലാത്ത സേവനങ്ങള്‍ ചെയ്ത് എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റിയ മഹാനായ വ്യക്തിത്വത്തെയാണ് ഇബ്രാഹീം ഹാജിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ ഭാരവാഹികളായ പ്രസിഡൻറ് ബാവ ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം, ട്രഷറർ അബൂബക്കര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇബ്രാഹിം ഹാജിയുടെ ദേഹവിയോഗത്തിൽ ജനത കൾച്ചറൽ സെൻറർ യു.എ.ഇ കമ്മിറ്റി അനുശോചിച്ചു. പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ഇൻകാസ് യു.എ.ഇ കമ്മിറ്റി അനുശോചിച്ചു. മലയാളികളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണ് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിലൂടെ ഉണ്ടയിരിക്കുന്നതെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും വ്യവസായിക-സമൂഹിക-ജീവകാരുണ്യ മേഖലയിലും നികത്താനാവാത്ത നഷ്ടമാണ് ഇബ്രാഹീം ഹാജിയുടെ വേർപാടിലൂടെ ഉണ്ടയിരിക്കുന്നതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. വിയോഗത്തിൽ ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലിയും ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.