സി.വി. ഉലഹെന്നാൻ: മറഞ്ഞത് അന്വേഷണ മികവിെൻറ അടയാളം
text_fieldsഅടിമാലി: ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ പ്രത്യേക വൈഭവമുള്ള സി.വി. ഉലഹന്നാെൻറ വേര്‍പാട് പൊലീസ് സേനക്ക് കനത്ത നഷ്ടമായി. സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തും മുമ്പേ കേസുകള്‍ തെളിയിക്കുന്നതിൽ പ്രാവീണ്യം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനായിരുന്നു. അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ ഉലഹന്നാെൻറ അന്വേഷണ മികവാണ് വഴിത്തിരിവ് സൃഷ്ടിച്ചത്.
കുടുംബത്തിലെ മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മകനും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ സംശയനിഴലിലായെങ്കിലും അന്തർസംസ്ഥാന തൊഴിലാളികളാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ തുംഗൂരില്നിന്ന് അതിസാഹസികമായാണ് ഉലഹന്നാൻ അടങ്ങുന്ന സംഘം പ്രതികളെ പിടികൂടി അടിമാലിയില്‍ എത്തിച്ചത്.
തമിഴ്നാട് പൊള്ളാച്ചിയിലെ മാര്‍ക്കറ്റില്‍ കൈലിയുടുത്ത് തലയില്‍ തോര്‍ത്തും ചുറ്റി വേഷം മാറിയിറങ്ങി ലോറി മോഷ്ടാവിനെ വാഹനം സഹിതം കസ്റ്റഡിയിലെടുത്തതും കഞ്ചാവ് കേസിലെ പ്രതികള്‍ക്കായി ഒഡിഷയിലെ മാവോവാദി കേന്ദ്രങ്ങളില്‍ സാഹസിക റെയ്ഡ് നടത്തിയതും ഉലഹന്നാൻ ഉൾപ്പെട്ട സംഘമായിരുന്നു. മികച്ച സേവനത്തിനു രണ്ടുതവണ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ എസ്.ഐയാണെങ്കിലും ജില്ല പൊലീസ് മേധാവിയുടെ കീഴിലെ പ്രത്യേക അന്വേഷണ സംഘത്തിലും അംഗമായിരുന്നു. അന്വേഷണ മികവിന് 60ലേറെ ഗുഡ് സര്‍വിസ് എന്‍ട്രികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നാര്‍ ഡിവിഷനു കീഴിലെ ഭൂരിഭാഗം കേസുകളിലും അന്വേഷണ സംഘത്തോടൊപ്പം ഉലഹന്നാനും ഉണ്ടായിരുന്നു. ചെങ്കുളം ചിറ്റേമാരിയില്‍ കുരുവിള വര്‍ക്കിയുടെയും അന്നക്കുട്ടിയുടെയും മകനായ ഉലഹാന്‍ 1993ലാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.