തെക്കേപ്പുറത്തിൻെറ ഇ.വി; കോഴിക്കോടിെൻറ സ്നേഹം
text_fieldsകോഴിക്കോട്: തെക്കേപ്പുറത്തിൻെറ നേതൃത്വമാണ് ഇ.വി.ഉസ്മാൻ കോയയുടെ വിടപറയലിലൂടെ ഇല്ലാതായത്. പ്രദേശത്തിെൻറ ഏത് പ്രശ്നങ്ങൾക്കും മുന്നിൽനിൽക്കുന്നയാൾ. എപ്പോഴും ചിരിക്കുന്ന മുഖവും ആരോടും നിറസൗഹൃദവുമായി ഇടപെടുന്ന കോഴിക്കോടൻ സ്നേഹത്തിെൻറ മുഖമുദ്ര. മതേതര രാഷ്ട്രീയവും പന്തുകളിയും പാട്ടും സഹായ വിതരണവും സംഘാടനവും പ്രക്ഷോഭവുമൊക്കെ ഒന്നിച്ചുകൊണ്ടുപോയ സൗമ്യനായ, കോഴിക്കോട്ടുകാരുടെ നേതാവ്. ഏറ്റവുമൊടുവിൽ, കർഷക റാലിക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന പ്രതിഷേധത്തിെൻറ നേതൃനിരയിൽ ഇ.വിയായിരുന്നു. കോവിഡ് കാലത്തിനുശേഷം അദ്ദേഹത്തിെൻറ ആദ്യ പൊതുപരിപാടി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. ലോറി പാർക്കിങ്ങിനെതിരായ സമരത്തിെൻറ മുന്നിൽ പോലും അദ്ദേഹമായിരുന്നു.
വ്യാഴാഴ്ച കുറ്റിച്ചിറ സിയെസ്കോ ഹാളിൽ നടന്ന കോഴിക്കോട് സിറ്റി പൗരസമിതിയുടെ യോഗത്തിൽ സജീവമായി ഉണ്ടായിരുന്നു. 26ന് ഡൽഹിയിൽ നടക്കുന്ന കർഷക പരേഡിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പരിപാടികളുടെ ആസൂത്രണ ചർച്ചകൾക്ക് നേതൃത്വം നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച പ്രഭാത നമസ്കാരം കഴിഞ്ഞ് കിടന്ന ഇ.വി പിന്നീട് എഴുന്നേറ്റില്ല.
പാളയത്തെ ഇംപീരിയൽ ഹോട്ടലിൽ 30 വർഷത്തോളം മാനേജറായിരുന്നു അദ്ദേഹം. നഗരത്തിലെത്തുന്ന മുൻനിര കോൺഗ്രസ് നേതാക്കൾക്ക് ആതിഥ്യമരുളിയിരുന്നത് ഇംപീരിയൽ ആയിരുന്നു. എ.കെ.ആൻറണി, എം.ഐ.ഷാനവാസ്, ജി.കാർത്തികേയൻ തുടങ്ങി എണ്ണമറ്റ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രാഷ്്ട്രീയ പ്രവർത്തനത്തിന് പണമൊഴുകാതിരുന്ന ആ കാലത്ത് പല നേതാക്കൾക്കും സൗജന്യ താമസസ്ഥലമായത് ഹോട്ടലിലുള്ള ഇ.വിയുടെ മാനേജറുടെ മുറിയായിരുന്നു. 1948ൽ എം.എം ഹൈസ്കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായി തുടങ്ങിയ അദ്ദേഹം പിന്നീട് ഡി.സി.സി ൈവസ് പ്രസിഡൻറായി. ബൂത്ത് കമ്മിറ്റിയുടെയും ബ്ലോക്ക് കമ്മിറ്റിയുടെയും പ്രസിഡൻറും ഡി.സി.സി അംഗവുമായി പടിപടിയായി പ്രവർത്തന മികവിൽ മാത്രം ആർജിച്ചെടുത്ത സ്ഥാനമാനങ്ങൾ. '80-85 കാലത്ത് നഗരസഭ കൗൺസിലറുമായി.
വിടപറഞ്ഞത് സൗഹൃദത്തിെൻറ മുഖം –പൗരാവലി
കോഴിക്കോട്: വിടപറഞ്ഞത് കോഴിക്കോട്ടെ സൗഹൃദത്തിെൻറ മുഖമാണെന്ന് കോഴിക്കോട് പൗരാവലിയുടെ അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി സെക്രട്ടറി എസ്.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.
കൗൺസിലർ കെ. മൊയ്തീൻകോയ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, എൻ.സി.അബൂബക്കർ ,എൻ.സുബ്രഹ്മണ്യം, ടി.വി.ബാലൻ, ഉഷാദേവി, പി.ടി.ആസാദ്, എം.രാജൻ, പി.മമ്മത്കോയ, കെ.സി.അബു, ജയന്ത് കുമാർ, റംസി ഇസ്മായിൽ, പി.എം. അയ്യൂബ്, മുസ്തഫ കൊമ്മേരി, സി. അബ്ദുറഹീം, സി.ഇ.വി.ഗഫൂർ സി.പി.ഹമീദ്, വി.റാസിക്, സി.റഷീദ്, പി.പി.സുൽഫിഖർ, സി.കെ. കോയ, പി.എൻ.വലീദ് എന്നിവർ സംസാരിച്ചു.
എം.കെ.രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് യു.രാജീവൻ, ജില്ല ലീഗ് ഓർഗനൈസിങ് സെക്രട്ടറി എൻ.സി.അബൂബക്കർ ,കെ.സി.അബു, ടി.വി.ബാലൻ തുടങ്ങി വിവിധ നേതാക്കൾ വീട്ടിലെത്തി. എം.പി.ആദം മുൽസി, യൂത്ത് കോൺഗ്രസ് ജില്ല ജന.സെക്രട്ടറി എൻ.ലബീബ് എന്നിവർ അനുശോചിച്ചു.
കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെക്കാലം ഖാദി ഫൗണ്ടേഷൻ ചെയർമാനുമായിരുന്ന ഇ.വി.ഉസ്മാൻ കോയയുടെ നിര്യാണത്തിൽ ഖാദി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ അനുശോചിച്ചു.
പി.ടി.ആസാദ് അധ്യക്ഷത വഹിച്ചു. സി.പി.മാമുക്കോയ, സി.ഇ.വി.അബ്ദുൽ ഗഫൂർ, കെ.പി.മമ്മത് കോയ, വി.പി. മായിൻ കോയ എന്നിവർ സംസാരിച്ചു.എം.വി.റംസി ഇസ്മായിൽ സ്വാഗതവും പി.ടി.അഷ്റഫ് നന്ദിയും പറഞ്ഞു.
നിര്യാണത്തിൽ നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) പ്രസിഡൻറ് സുബൈർ നൈനാംവളപ്പ് അനുശോചിച്ചു.
എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു.
പി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ. സുബൈർ, മുൻ മേയർ മാരായ ടി.പി.ദാസൻ, ഒ. രാജഗോപാൽ, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ പി. ദിവാകരൻ, പി.കെ.നാസർ, കൗൺസിലർ കെ. മൊയ്തീൻ കോയ, എൻ. സി. മോയിൻ കുട്ടി, എസ്. വി. ഉസ്മാൻ കോയ, കാനങ്ങോട്ട് ഹരിദാസൻ, പി. സുധാകരൻ, കെ. ശ്രീകുമാർ, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, സി.കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.