വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്ക് യാത്രാമൊഴി
text_fieldsദമ്മാം: വ്യാഴാഴ്ച പുലർച്ചെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കി. മലപ്പുറം താനൂർ കുന്നുംപുറം ൈതക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അൻസിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിേൻറയും ജാഫർ കൊണ്ടോട്ടിയുടേയും അക്ഷീണയത്നമാണ് അപകടം നടന്ന് ഒരു ദിവസം കഴിയുന്നതിന് മുമ്പ് ഖബറടക്കാൻ സാധിച്ചത്. കോവിഡ് പ്രതിന്ധിക്കിടയിലും വൻജനാവലിയാണ് ഖബറടക്ക ചടങ്ങിനെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ ഖബറടക്കുന്നതിന് നിയമനടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ദമ്മാം മഖ്ബറയിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടോടെ ബബറടക്കം നടന്നു.
ഒരേ സ്കൂളിൽ എൽ.കെ.ജി മുതൽ ഒരുമിച്ച, മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാർക്ക് അടുത്തടുത്തായാണ് ഖബറുകൾ ഒരുക്കിയത്. ഒന്നിച്ചു പഠിച്ചവരും സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നുറുകണക്കിന് ആളുകളാണ് മൂന്നുപേർക്കും യാത്രാമൊഴി നൽകാൻ എത്തിയത്. കണ്ണീരടക്കിപ്പിടിച്ച് വിതുമ്പാൻ വെമ്പി നിൽക്കുന്ന മൂന്ന് പിതാക്കന്മാരുടെ മുഖം അവിടെ കൂടിയവരുടെയൊക്കെ കണ്ണുകളെ ഇൗറനാക്കി.
സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകാനാണ് മൂന്ന് യുവാക്കളും ബുധനാഴ്ച രാത്രി 12.30ഒാടെ ദമ്മാമിൽ നിന്ന് അൽഖോബാറിലേക്ക് പുറപ്പെട്ടത്. വ്യാഴ്ച പുലർച്ചെ രണ്ടോടെ അൽഖോബാറിൽ സിഗ്നച്ചേർ ഹോട്ടലിന് സമീപം ലോക്കൽ റോഡിലേക്ക് കയറുേമ്പാൾ നിയന്ത്രണം വിട്ട് ഇവർ ഒാടിച്ചിരുന്ന കാർ ഡിൈവഡറിൽ തട്ടി മറിയുകയായിരുന്നു. പലതവണ മറിഞ്ഞ കാർ മറ്റ് മൂന്ന് വാഹനങ്ങളേയും ഇടിച്ചാണ് തെറിച്ചു വീണത്. കാർ പൂർണമായും തകർന്നു.
മൂന്നുപേരും തൽക്ഷണം മരിച്ചു. ദമ്മാമിൽ ജനിച്ചു വളർന്ന മുന്ന് പേർക്കും വലിയ സൗഹൃദ വലയമാണ് ഉണ്ടായിരുന്നത്. ഖബറടക്കത്തിന് കൂടിയവരിൽ ഭൂരിഭാഗം പേർക്കും മൂന്ന് പേരുടേയും സ്നേഹത്തേയും സൗഹൃദത്തേയും കുറിച്ചാണ് ഏറെയും പറയാനുണ്ടായിരുന്നത്. ദമ്മാമിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരായ നിരവധി പേർ ഖബറടക്ക ചടങ്ങുകളിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.