വട്ടിയൂർക്കാവിെൻറ സ്വന്തം ഹോക്കി മാഷിന് നാടിെൻറ യാത്രാമൊഴി
text_fieldsവട്ടിയൂർക്കാവ്: വട്ടിയൂർക്കാവിെൻറ സ്വന്തം ഹോക്കി മാഷിന് നാടിെൻറ യാത്രാമൊഴി. വട്ടിയൂർക്കാവിലെ കുരുന്നുകൾക്ക് ഹോക്കി കളിയുടെ ബാലപാഠങ്ങൾ പകർന്നുനൽകിയ നവാബ് ജാൻ കടന്നുപോയത് ഒട്ടനവധി താരങ്ങളെ കായികമേഖലക്ക് നൽവട്ടിയൂർക്കാവ്കിയാണ്. നവാബ് ജാൻ 1976ൽ സ്പോർട്സ് ക്വാട്ടയിലാണ് എഫ്.സി.െഎയിൽ ജോലി നേടിയത്. 1984ൽ വട്ടിയൂർക്കാവിൽ താമസത്തിനെത്തിയത് മുതലാണ് എഫ്.സി.ഐയിൽനിന്ന് സ്പെഷൽ പെർമിഷൻ നേടി വട്ടിയൂർക്കാവ് ഗവൺമെൻറ് ഹൈസ്കൂളിൽ കുട്ടികൾക്ക് ഹോക്കി പരിശീലിപ്പിക്കാൻ ആരംഭിച്ചത്.
വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് ഹോക്കി ക്ലബ് രൂപവത്കരിച്ച് പുതിയ താരങ്ങളെ കണ്ടെത്തി ഹോക്കിയുടെ ജനകീയത വർധിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചു. 2000 വരെയുള്ള കാലയളവിൽ 1500ൽപരം കുട്ടികളെയാണ് അദ്ദേഹം ഹോക്കി പരിശീലിപ്പിച്ചത്. 16 വർഷക്കാലം സൗജന്യമായി തന്നെ ഹോക്കി പരിശീലിപ്പിച്ച അദ്ദേഹത്തെ കുട്ടികളും രക്ഷിതാക്കളും സ്നേഹത്തോടെ വട്ടിയൂർക്കാവിെൻറ ഹോക്കി സാർ എന്നാണ് വിളിച്ചിരുന്നത്.
ദേശീയ, സംസ്ഥാന താരങ്ങൾ ഉൾപ്പെടെ അനേകംപേർ ശിഷ്യ സമ്പത്തായുണ്ട്. തൈക്കാട് ഹോക്കി ക്ലബ് കേന്ദ്രീകരിച്ച് ഹോക്കി പരിശീലനം ആരംഭിച്ച നവാബ് ജാൻ സംസ്ഥാന-ദേശീയ മത്സരങ്ങളിൽ സാനിധ്യമായിരുന്നു. 1997 മുതൽ 2001 വരെ യൂനിവേഴ്സിറ്റി കോളജിൽ ഹോക്കി പരിശീലകനായിരുന്നു. ഇക്കാലയളവിൽ 21 വർഷത്തിന് ശേഷം ഇൻറർ കോളീജിയറ്റ് ചാമ്പ്യൻഷിപ്പും കോളജിന് നേടാനായി. പാളയം പള്ളി ജമാഅത്ത് സെക്രട്ടറിയായിരുന്നു. കഴിഞ്ഞദിവസം കുഴഞ്ഞുവീണാണ് മരിച്ചത്. പാളയം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സി.പി.എം പേരൂർക്കട ഏരിയ സെക്രട്ടറി എസ്.എസ്. രാജലാൽ, പഴയകാല ഹോക്കി താരങ്ങൾ, പഴയ ശിഷ്യർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.