കാൽപന്തിന്‍റെ കാവൽക്കാരാനായി ഇനി ഹാരിസില്ല; അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും
text_fieldsചങ്ങരംകുളം: ചീറിയെത്തുന്ന പന്തുകളിൽനിന്ന് ഗോൾ മുഖത്തെ കാത്ത ഹാരിസിന്‍റെ അകാലവിയോഗം നാടിനെയും കായികപ്രേമികളെയും കണ്ണിരിലാഴ്ത്തി. കായിക രംഗത്തെ അതുല്ല്യ പ്രതിഭയായ ഹാരിസ് കളിക്കളങ്ങളിൽ ഗോൾ പോസ്റ്റിലെ വിശ്വസിക്കാൻ കഴിയുന്ന കാവൽക്കാരൻ കൂടിയായിരുന്നു.
ചെറുപ്രായം മുതൽ കോലിക്കരയിലെയും സമീപ പ്രദേശങ്ങളിലെയും ഫുട്ബാൾ കളിക്കളങ്ങളിലെ ഹീറോയായിരുന്നു ഇദ്ദേഹം. ഒറ്റ തവണ പരിചയപ്പെട്ടാൽ തന്നെ ആരും മറന്നു പോവാത്ത വ്യക്തിത്വം. എത്ര വിഷമഘട്ടത്തിലും സൗഹൃദങ്ങളെ പുഞ്ചിരി കൊണ്ട് മാത്രം സ്വീകരിച്ച ഹാരിസിെന്റ വിയോഗം ഉൾക്കൊള്ളാനാവാതെ കണ്ണീർ വാർക്കുകയാണ് ചങ്ങരംകുളം കോലിക്കര ഗ്രാമം.
ബുധനാഴ്ച രാത്രി പത്തരയോടെ കോലിക്കരയിൽ നടന്ന അപകടത്തിൽ ഹാരിസിന് പരിക്കേറ്റുെവന്നറിഞ്ഞതോടെ രാത്രി 12 മണി ആയിട്ടും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. സ്വദേശത്തും വിദേശത്തുമായി വിശാലമായ സൗഹൃദ വലയങ്ങളുള്ള സൗമ്യനായ ഹാരിസ് തങ്ങളോട് വിട പറഞ്ഞ വാർത്ത സമൂഹമാധ്യമങ്ങിലും വാർത്താ ചാനലിലും അറിഞ്ഞതോടെ പലരും ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു.
34 കാരനായ ഹാരിസ് ഏതാനും ദിവസം മുമ്പാണ് ദുബൈയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്. വ്യാഴാഴ്ച പോസ്റ്റുമോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ കോക്കൂർ പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.