Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_right...

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ർ​വ​സ്വീ​കാ​ര്യ​ൻ, സം​ഘാ​ട​ക​ൻ

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ർ​വ​സ്വീ​കാ​ര്യ​ൻ, സം​ഘാ​ട​ക​ൻ
cancel
camera_alt

പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി

ദു​ബൈ: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ലം പ്ര​വാ​സ​മ​ണ്ണി​ൽ ജീ​വി​ച്ച പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി ഇ​ട​പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ​ക്കി​ട​യി​ലും സ്വീ​കാ​ര്യ​നാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ​യും അ​ല്ലാ​ത്ത​വ​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​പ്പെ​ട്ട നി​ര​വ​ധി കൂ​ട്ടാ​യ്​​മ​ക​ളു​ടെ ത​ല​പ്പ​ത്തേ​ക്ക്​ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണ​മി​താ​ണ്. 1960 കാ​ല​ത്തെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ക​ള​ങ്ക​മി​ല്ലാ​ത്ത വ്യ​ക്തി​ജീ​വി​ത​വും ഈ ​സ്വീ​കാ​ര്യ​ത​ക്ക്​ മാ​റ്റു​കൂ​ട്ടി. 1967ൽ ​കോ​സ്​​മോ പൊ​ളി​റ്റ​ൻ ക്ല​ബ്​ എ​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ട്ടാ​യ്​​മ പി​റ​വി​യെ​ടു​ക്കു​ന്ന​ത്​ മു​ത​ൽ ഇ​ദ്ദേ​ഹം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി. 1991ൽ ​ദു​ബൈ​യി​ലെ തു​ണി​ക്ക​ച്ച​വ​ട മേ​ഖ​ല​യി​ലെ മൊ​ത്ത​വ്യാ​പാ​രി​ക​ൾ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ മ​ർ​ച​ൻ​റ്​​സ്​​അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ ഇ​ബ്രാ​ഹീം ഹാ​ജി​യാ​യി​രു​ന്നു വൈ​സ്​ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ​ത്. കു​റ​ച്ചു മ​ല​യാ​ളി​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടാ​യ്​​മ​യി​ൽ 85 ശ​ത​മാ​ന​വും സി​ന്ധി​ക​ളാ​യ വ്യാ​പാ​രി​ക​ളാ​യി​രു​ന്നു. പി​ന്നീ​ട്​ 1996ൽ ​കൂ​ട്ടാ​യ്​​മ​യു​ടെ ചെ​യ​ർ​മാ​നാ​യും ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ സം​ഘാ​ട​ന മി​ക​വ്​ പ്ര​ക​ടി​പ്പി​ച്ച​താ​ണ്​ ഈ ​സ്​​ഥാ​ന​ത്തേ​ക്ക്​ അ​ദ്ദേ​ഹ​ത്തെ ഉ​യ​ർ​ത്തി​യ​ത്. 2001വ​രെ സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​നാ​യി തു​ട​ർ​ന്നു. ഇ​ക്കാ​ല​ത്താ​ണ് ദു​ബൈ ടെ​ക്​​സ്​​റ്റൈ​ൽ സി​റ്റി നി​ർ​മാ​ണ​ത്തി​നാ​യി അ​സോ​സി​യേ​ഷ​ന്​ 50 ല​ക്ഷം ച​തു​ര​ശ്ര​യ​ടി സ്​​ഥ​ലം ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ക​ച്ച​വ​ട​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്​ ഇ​ബ്രാ​ഹീം ഹാ​ജി​യാ​യി​രു​ന്നു.

പി​ന്നീ​ട്​ രൂ​പ​പ്പെ​ട്ട നി​ര​വ​ധി ബി​സി​ന​സ്​ കൂ​ട്ടാ​യ്​​മ​ക​ളി​ലും ഇ​ബ്രാ​ഹീം ഹാ​ജി ഭാ​ഗ​മാ​യി. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ വ​ലി​യ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളി​ലൊ​ന്നാ​യ കെ.​എം.​സി.​സി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ അ​ദ്ദേ​ഹം മ​ര​ണം വ​രെ തു​ട​ർ​ന്നു. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും വേ​രു​ക​ളു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​െൻറ സാ​ര​ഥി​യു​മാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തും കേ​ര​ള​ത്തി​ലെ പ്ര​ള​യ​കാ​ല​ത്തും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഈ ​കൂ​ട്ടാ​യ്​​മ​ക​ളെ​ല്ലാം മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു. ജീ​വി​ത​ത്തി​ലു​ട​നീ​ളം മ​ത​ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം സ​മു​ദാ​യ സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നു. ദു​ബൈ​യി​ലെ പ​ത്ത് മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്​​ലിം​സി​െൻറ(​എ​യിം) നേ​തൃ​ത്വ​ത്തി​ൽ നി​ന്ന്​ കേ​ര​ള​ത്തി​ലെ​യും ദു​ബൈ​യി​ലെ​യും മു​സ്​​ലിം സം​ഘ​ട​ന​ക​ളെ ഒ​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു പോ​ന്നി​രു​ന്നു. ഇ​ബ്രാ​ഹീം ഹാ​ജി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന​ക​ളു​ടെ ആ​സ്ഥാ​നം പ​ല​പ്പോ​ഴും ഗ​ർ​ഹൂ​ദി​ലെ അ​ദ്ദേ​ഹ​ത്തി​െൻറ വീ​ട് ത​ന്നെ​യാ​യി​രു​ന്നു. പു​തു​ത​ല​മു​റ ബി​സി​ന​സ്​ പ്ര​ഫ​ഷ​ന​ൽ​സ്​ കൂ​ട്ടാ​യ്​​മ​ക​ളും പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​െൻറ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​യി​രു​ന്നു സം​ഘ​ട​ന മു​ന്നോ​ട്ടു​ പോ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.A. Ibrahim HajiAcceptable personalityorganizer among expatriates
News Summary - Ibrahim Haji: Acceptable personality, organizer among expatriates
Next Story