അൻവർ ഇബ്രാഹീമിനെ വിസ്മയിപ്പിച്ച ഓർമയിൽ ഡോ. സൈനുൽ ആബിദീൻ
text_fieldsകരുവാരകുണ്ട്: മലേഷ്യൻ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹീം പദവിയേറ്റതിന്റെ ആവേശത്തിലാണ് ഡോ. സൈനുൽ ആബിദീൻ ഹുദവി. മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ കേരളത്തിൽ വന്ന അൻവർ ഇബ്രാഹീമിന് അന്നഹ്ദ അറബിക് മാഗസിൻ ഉപഹാരമായി നൽകിയിരുന്നു ഡോ. സൈനുൽ ആബിദീൻ. സന്ദർശനവേളയിൽ അൻവർ ഇബ്രാഹീം പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളജ് സന്ദർശിച്ചിരുന്നു. അന്നാണ് കോളജ് പുറത്തിറക്കിയ അന്നഹ്ദ ശിഹാബ് തങ്ങൾ പ്രത്യേക പതിപ്പ് പ്രമുഖരുടെ സാന്നിധ്യത്തിൽ സൈനുൽ ആബിദീൻ അൻവർ ഇബ്രാഹീമിന് സമ്മാനിച്ചത്. കേരളത്തിൽനിന്ന് അറബിയിൽ പുറത്തിറങ്ങുന്ന അപൂർവം മാഗസിനുകളിലൊന്നാണ് അന്നഹ്ദ.
മലേഷ്യയെ ലോക വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അൻവർ ഇബ്രാഹീം മലയാളനാട്ടിൽ നിന്നിറങ്ങുന്ന അറബി മാഗസിനെ വിസ്മയത്തോടെയാണ് കണ്ടത്. മാഗസിൻ അയച്ചുതരണമെന്ന് അൻവർ ഇബ്രാഹീം ആവശ്യപ്പെട്ടതനുസരിച്ച് തുടർന്നും അന്നഹ്ദ മലേഷ്യയിലെ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയിരുന്നു. ഇതിന്റെ മാനേജിങ് എഡിറ്ററായിരുന്നു ഡോ. സൈനുൽ ആബിദീൻ. കരുവാരകുണ്ട് പുത്തനഴി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ലെക്ചററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.