Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightകെ. ശങ്കരനാരായണൻ:...

കെ. ശങ്കരനാരായണൻ: പകരംവെക്കാനാകാത്ത കൺവീനർ

text_fields
bookmark_border
K Sankaranarayanan
cancel

പരന്ന വായനയായിരുന്നു കെ. ശങ്കരനാരായണന്റെ വിജയരഹസ്യം. പത്താംതരം വിദ്യാഭ്യാസമുള്ള അദ്ദേഹം ആറ് സംസ്ഥാനങ്ങളുടെ ഗവർണറും 20ഒാളം സർവകലാശാലകളുടെ ചാൻസലറുമായി ഉയർന്നത് വായനയിലൂടെ ലഭിച്ച ആഴത്തിലുള്ള അറിവിനാലാണ്. ഷൊർണൂർ ഹൈസ്കൂളിൽ പത്താംക്ലാസ് കഴിഞ്ഞ ശേഷം തുടർന്ന് പഠിക്കാൻ സാഹചര്യമുണ്ടായില്ല. മടുപ്പൊഴിവാക്കാൻ ഒരേസമയം പല പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു രീതി.

റെയിൽവേയിൽ ലോക്കോ ഒാഫിസറായിരുന്നു അച്ഛൻ അണിയത്ത് ശങ്കരൻ നായർ. മകനെ റെയിൽവേ ഉദ്യോഗസ്ഥനാക്കാൻ, അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ശങ്കരനാരായണൻ ചെന്നെത്തിയത് രാഷ്ട്രീയത്തിൽ. കോൺഗ്രസ് നേതാവ് കെ. കാമരാജായിരുന്നു മാർഗദർശി. പാർട്ടി പ്രസിഡൻറായിരുന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്താൻ കാമരാജ് കൂടെ കൊണ്ടുപോയിരുന്നത് ശങ്കരനാരായണനെയാണ്. രാഷ്ട്രീയ ഗുരുവിനെ പിൻപറ്റിയാണ് ശങ്കരനാരായണെൻറ സംഘടന കോൺഗ്രസ് പ്രവേശനം.

സഹൃദയൻ, സർവസമ്മതൻ

കെ. കരുണാകരൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രണ്ട് ദശകത്തോളം യു.ഡി.എഫിനെ മുന്നിൽനിന്ന് നയിച്ചത് കെ. ശങ്കരനാരായണൻ എന്ന അതികായനായിരുന്നു. എല്ലാവരുമായുള്ള ആത്മബന്ധവും തുറന്ന സമീപനവുമായിരുന്നു വിജയരഹസ്യം.

മഹാരാഷ്ട്ര ഗവർണറായിരിക്കെ കെ. ശങ്കരനാരായണൻ 'മാധ്യമം' മുംബൈ എഡിഷൻ ഉദ്ഘാടനം നിർവഹിക്കുന്നു

പാർട്ടിയിൽ സർവസമ്മതനായി നിലകൊണ്ട അദ്ദേഹം പ്രതിപക്ഷത്തോട് തികഞ്ഞ സൗഹൃദത്തോടെയാണ് പെരുമാറിയത്. ഘടകകക്ഷികൾക്കുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തിെൻറ ശക്തി. പ്രതിസന്ധിഘട്ടങ്ങളിൽ യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വരാതെ സംരക്ഷിച്ചു. പാണക്കാട് കുടുംബവുമായും മുസ്ലിം ലീഗിെൻറ ഉന്നത നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചു. ഇതേ ആത്മബന്ധം കേരള കോൺഗ്രസ് നേതാക്കളുമായും സഭ നേതൃത്വങ്ങളുമായും പരിപാലിച്ചു.

കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ശങ്കരനാരായണന് എല്ലാവരുടെയും ആദരം പിടിച്ചുപറ്റുന്ന, നയതന്ത്ര പാടവമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ആരുമായും ശത്രുത പാടില്ലെന്നായിരുന്നു നിലപാട്. യു.ഡി.എഫിെൻറ നായകനായിരിക്കുേമ്പാഴും ഇടതു നേതാക്കളുമായി വലിയ ആത്മബന്ധം നിലനിർത്തി. കേരള രാഷ്ട്രീയത്തിൽ ജുബ്ബാക്കാലത്തിെൻറ പ്രചാരകനാണ് കെ. ശങ്കരനാരായണൻ. 1960 മുതൽ ജുബ്ബയാണ് വേഷം.

ജയിലിൽ ഏകാന്ത തടവ്; കിടക്കാൻ പകുതി വലുപ്പമുള്ള പായ

സെക്രേട്ടറിയറ്റിന് ബോംബ് വെക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ സംഘടന കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യപ്പെടുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നരവർഷത്തോളം തടവ്. തുടക്കത്തിൽ ഏകാന്ത തടവായിരുന്നു. ശരീരത്തിെൻറ പകുതിമാത്രം വലുപ്പമുള്ള പായ, മൂത്രം ഒഴിക്കാൻ ബക്കറ്റ്. അടിയന്തരാവസ്ഥക്കാലത്ത് എ.കെ.ജി, ഇ.എം.എസ്,വി.എസ് തുടങ്ങിയവർ സഹതടവുകാരായിരുന്നു.

രാഷ്ട്രീയ തടവുകാരിൽ ദീർഘനാളുകൾക്കുശേഷവും മുഖ്യമന്ത്രി കെ. കരുണാകരൻ പുറത്തുവിടാഞ്ഞ രണ്ട് നേതാക്കൾ, വി.എസും ശങ്കരനാരായണനും ആയിരുന്നു. ഒടുവിൽ പ്രിയ നേതാവ് കെ. കാമരാജിെൻറ സംസ്കാരത്തിൽ പെങ്കടുക്കാനാണ് ശങ്കരനാരായണന് പരോൾ അനുവദിച്ചത്, അതും ഇന്ദിര ഗാന്ധി ഇടപെട്ടശേഷം. പിന്നീട് നിരവധി സഹപ്രവർത്തകരോടൊപ്പം േകാൺഗ്രസിൽ തിരിച്ചെത്തി. 1977ൽ കരുണാകരൻ, ആൻറണി മന്ത്രിസഭകളിൽ മന്ത്രി. ഒന്നരവർഷം മാത്രമേ ഇൗ പദവിയിലിരുന്നുള്ളൂ. ചിക്മംഗളൂർ െതരഞ്ഞെടുപ്പ് പ്രശ്നത്തിൽ തട്ടി ആൻറണി മന്ത്രിസഭ വീണു.

ഗവർണർ പദവിയിൽ സാധാരണക്കാരോടൊപ്പം

പാലക്കാട്: ഗവർണർ പദവിയുടെ സുഖം ആസ്വദിച്ച് സമയം കളയുകയായിരുന്നില്ല കെ. ശങ്കരനാരായണൻ. ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിെൻറ പടുകുഴിയിൽ അകപ്പെട്ട ഗ്രാമീണർക്ക് ആശ്വാസമെത്തിക്കാൻ അദ്ദേഹം കഴിയാവുന്നതെല്ലാം ചെയ്തു. നക്സൽ സ്വാധീനത്തിൽനിന്ന് ഝാർഖണ്ഡിലെ ഗ്രാമീണരെ മുക്തമാക്കാൻ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി ക്ഷേമപദ്ധതികൾക്കാണ് അദ്ദേഹം ഗവർണറായിരിക്കെ സർക്കാർ തുടക്കമിട്ടത്. നക്സൽ ബാധിത പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകാൻ നിർദേശം നൽകി.

ആദിവാസി പെൺകുട്ടികൾക്ക് 12,500 റേഷൻ കടകളാണ് അനുവദിച്ചത്. ഇതിനായി 25,000 രൂപ വീതം ഗ്രാൻറ് നൽകി. വാർധക്യകാല പെൻഷൻ അനുവദിക്കുകയും അധ്യാപകരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. കൽക്കരി പാടം പാട്ടത്തിന് നൽകുന്നത് നിർത്തിവെപ്പിച്ചു. മഹാരാഷ്ട്ര ഗവർണറായിരിക്കുേമ്പാഴും അദ്ദേഹം ജനങ്ങളുടെ ക്ഷേമം മുൻനിർത്തി നിരവധി നിർദേശങ്ങൾ സർക്കാറിന് മുന്നിൽ വെച്ച് പ്രാവർത്തികമാക്കി. വിദർഭ, മറാത്ത്വാഡ അടിസ്ഥാന പ്രശ്നങ്ങളിലേക്കും ആദിവാസികളുടെ ദൈന്യതയിലേക്കും അദ്ദേഹം കണ്ണുപായിച്ചു. 2007 മുതൽ 2008 വരെ അരുണാചൽ പ്രദേശിലും 2009ൽ അസമിലും 2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലും ഗവർണറായി. നാഗാലൻഡ്, ഝാർഖണ്ഡ്, ഗോവ ഗവർണറായും പ്രവർത്തിച്ചു.

2014ൽ ഗവർണർ പദവി ഒഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയശേഷം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പെങ്കടുത്തു. ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ശക്തമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.

കർഷക കുടുംബത്തിൽ ജനനം; രക്തത്തിലലിഞ്ഞ് രാഷ്ട്രീയം

സ്കൂൾ വിദ്യാർഥിയായിരിക്കുേമ്പാൾ, കെ.എസ്.യുവിലൂടെയാണ് കെ. ശങ്കരനാരായണൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. 1954ൽ ഷൊർണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായി. 1964 മുതൽ നാലുവർഷം പാലക്കാട് ഡി.സി.സി പ്രസിഡൻറ്. 1968ൽ കെ.പി.സി.സി സെക്രട്ടറി. ടി.ഒ. ബാവ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലയവളവിൽ, രണ്ട് സെക്രട്ടറിമാർ മാത്രമേ കെ.പി.സി.സിക്കുണ്ടായിരുന്നുള്ളൂ- കെ.കെ. വിശ്വനാഥനും കെ. ശങ്കരനാരായണനും. അക്കാലത്ത് എ.കെ. ആൻറണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും ഉമ്മൻ ചാണ്ടി കെ.എസ്.യു പ്രസിഡൻറുമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ശങ്കരനാരായണൻ ആദ്യമായി നിയമസഭാംഗമായത്. 1977ൽ തൃത്താലയിൽനിന്ന് വിജയിച്ചത് 11,000 വോട്ടിന്.

തുടർന്ന് അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിലും തുടർന്നുവന്ന ആൻറണി മന്ത്രിസഭയിലും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളുടെ ചുമതല വഹിച്ചു. ഒറ്റപ്പാലത്തുനിന്ന് രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്, 1987ലും 1991ലും. മുൻമന്ത്രി വി.സി. കബീറായിരുന്നു രണ്ടുതവണയും എതിരാളി. ആദ്യതവണ കബീറിനോട് തോൽവിയറിഞ്ഞ ശങ്കനാരായണൻ രണ്ടാമൂഴത്തിൽ വിജയിച്ചു. ശ്രീകൃഷ്ണപുരത്ത് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 1985 മുതൽ 2001 വരെ യു.ഡി.എഫ് ചെയർമാൻ. 2001ൽ പാലക്കാട്ടുനിന്ന് നിയമസഭാംഗമായി.

2001 മുതൽ 2004 വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ ധനം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. 1989 മുതൽ 1991 വരെ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും 1980 മുതൽ 82 വരെ അഷ്വറൻസ് കമ്മിറ്റിയുടെയും ചെയർമാനായി. ഭാര്യ തെങ്കാശ്ശി രാധ കുറ്റാലം കോളജ് പ്രഫസറായിരുന്നു. 2017ലായിരുന്നു രാധയുടെ നിര്യാണം. പാലക്കാട് ശേഖരീപുരത്തെ 'അനുരാധ' എന്ന വീട്ടിലായിരുന്നു ദീർഘകാലമായി താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sankaranarayanan
News Summary - K. Sankaranarayanan: An irreplaceable convener
Next Story